മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത നിര്‍വൃതിയില്‍ വിശ്വാസികള്‍


അശോക് കുമാര്‍

.

മനാമ: ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വന്‍ജനാവലിയാണ് സാക്ഷ്യം വഹിച്ചത്. 110 രാജ്യങ്ങളില്‍നിന്നായി മുപ്പത്തിനായിരത്തിലേറെ വിശ്വാസികള്‍ സ്റ്റേഡിയത്തില്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച ദിവ്യബലി ഒന്നര മണിക്കൂറിലേറെ നീണ്ടു. ഹമദ് രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ, നീതി ന്യായ വകുപ്പുമന്ത്രി നവാഫ് അല്‍ മൗദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് കുര്‍ബാന കൈക്കൊള്ളാന്‍ ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ബഹ്റൈനില്‍നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി ആരാധനയാലയങ്ങളുടെ അധ്യക്ഷന്മാരാണ് ചടങ്ങിനെത്തിയത്. കേരളത്തില്‍നിന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നിരവധി മത മേലധ്യക്ഷന്മാരും എത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി കഴിഞ്ഞപ്പോള്‍ തന്നെ വിശ്വാസികള്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടിലേക്കു ഒഴുകിയെത്തി. വിശ്വാസികളെ സുരക്ഷാ പരിശോധനക്ക് ശേഷം ബസുകളിലാണ് സ്റ്റേഡിയത്തില്‍ എത്തിച്ചത്. നൂറുകണക്കിന് വളണ്ടിയര്‍മാരും പ്രത്യേക മെഡിക്കല്‍ സംഘവും സ്റ്റേഡിയത്തില്‍ സദാ കര്‍മനിരതരായിരുന്നു. രാവിലെ എട്ടുമണി കഴിഞ്ഞപ്പോള്‍ സ്റ്റേഡിയത്തിലെത്തിയ മാര്‍പാപ്പയെ ആര്‍പ്പുവിളികളോടെയാണ് വിശ്വാസികള്‍ എതിരേറ്റത്. തുറന്ന വാഹനത്തിലൂടെ നീങ്ങിയ പാപ്പാ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ചിലര്‍ക്ക് ഹസ്തദാനം ചെയ്യുന്നതും കണ്ടപ്പോള്‍ പലരും തങ്ങളുടെ കുട്ടികളെ എടുത്തു പപ്പയുടെ അനുഗ്രഹം വാങ്ങിക്കാന്‍ തിരക്കുകൂട്ടിയതോടെ സുരക്ഷാ ജീവനക്കാര്‍ക്കും നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. വിശ്വാസികള്‍ക്കിടയില്‍നിന്നു ഉയര്‍ത്തി നല്‍കിയ കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ സ്‌നേഹ ചുംബനം നല്‍കി അനുഗ്രഹിച്ചു.



തുടര്‍ന്ന് സ്റ്റേജിലേക്ക് കയറിയ മാര്‍പാപ്പയെ നീണ്ട ഹര്‍ഷാരവത്തോടെ വിശ്വാസികള്‍ സ്വാഗതം ചെയ്തു. മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ ലോഗോ പതിച്ച വെളുത്ത തൊപ്പിയണിഞ്ഞു പേപ്പല്‍ പതാക വീശിയാണ് വിശ്വാസികള്‍ മാര്‍പാപ്പയെ എതിരേറ്റത്. വിശ്വാസികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, ബഹ്‌െൈറന്റ സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും പ്രകീര്‍ത്തിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ നിരവധി നാഗരികതകള്‍ പിറവിയെടുത്ത കാര്യം മാര്‍പാപ്പ അനുസ്മരിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ ഐക്യത്തോടെ സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ഈ നാട് സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിയുടെ അവസാനം വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കിയതിനു ബിഷപ്പ് പോള്‍ ഹിന്‍ഡര്‍, ഹമദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് കുര്‍ബാനയുടെ ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു. കുര്‍ബാനയുടെ ഭാഗമായി മലയാളം, ടാഗലോഗ്, തമിഴ്, സ്പാനിഷ് ഭാഷകളിലായി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. നാല് ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച മടങ്ങും.

Content Highlights: manama pope francis vist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented