സെന്റ് മേരീസ് കത്തീഡ്രൽ ഇടവക പെരുന്നാളിന് സമാപനം


ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ 25 വർഷം പൂർത്തിയായ ഇടവക അംഗങ്ങളെ കാതോലിക്ക ബാവാ തിരുമേനി പൊന്നാട നൽകി ആദരിക്കുന്നു.

മനാമ:മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മധ്യപൂര്‍വ ദേശത്തെ മാതൃ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനവും കൊടിയിറക്കവും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയാണ് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കിയത്.

2022 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായായിരുന്നു മുഖ്യ കാര്‍മികത്വം വഹിച്ചത്. ഒക്ടോബര്‍ 3, 4, 6 തീയതികളില്‍ നടന്ന വചന ശുശ്രൂഷയ്ക്ക് കോട്ടയം വൈദീക സെമിനാരി അധ്യാപകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാദര്‍ ഡോ. തോമസ് വര്‍ഗീസ് അമയില്‍ നേത്യത്വം നല്‍കി.



ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാനയും ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും നല്‍കി. ബഹ്റൈനിലെ പ്രമുഖ സാമൂഹിക മത രാഷ്ടീയ മേലധ്യക്ഷന്മാര്‍ പങ്കെടുത്തു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കത്തീഡ്രലില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാര്‍ഥികളേയും ആദരിക്കുന്ന ചടങ്ങ്, സുവനീര്‍ പ്രകാശനം, ശ്ലൈഹീക വാഴ്വും തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്കും നടന്നു.

ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി. കാതോലിക്കാ ബാവ ബഹ്‌റൈന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. കാതോലിക്ക ബാവയുടെ സേവന പ്രവര്‍ത്തനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented