മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം  മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു.


അഹമ്മദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർക്ക് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം വിശിഷ്ട അംഗത്വം നൽകിയ ഡോ.എൻ.രാധാകൃഷ്ണൻ ആദരിക്കുന്നു

മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബഹ്‌റൈന്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്‍ശന്‍ മാനവ-മൈത്രി സംഗമം സംഘടിപ്പിച്ചു. സല്‍മാനിയ കെ .സി .എ ഹാളില്‍ നടന്ന സംഗമം കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് എന്നിവയുടെ ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് സ്വന്തം ജീവിതം കൊണ്ട് മാത്രമല്ല, മരണം കൊണ്ടും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും പ്രസക്തമാണ് ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എടുത്തുപയോഗിക്കുവാന്‍ സാധിക്കുന്ന സമരായുധമായി അഹിംസയെ തിരിച്ചറിയുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഗാന്ധിജി ജീവിതത്തില്‍ പുലര്‍ത്തിയ മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷവും വളരെ പ്രസക്തമാണെന്നും ആ മൂല്യങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ നാം ഒരോരുത്തരും പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ബി. കെ .ജി ഹോള്‍ഡിംഗ് ചെയര്‍മാനുമായ കെ.ജി. ബാബുരാജ്, അമദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍, ഡോ. പി.വി ചെറിയാന്‍, ഡോ. ബാബു രാമചന്ദ്രന്‍ എന്നിവരെ വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചു.

കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റുമാരായ അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, ബാബു കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ നല്‍കി. മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനല്‍ സെക്രട്ടറി സനല്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ തിരുവല്ല നന്ദി പറഞ്ഞു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ അനില്‍ യു.കെ, വിനോദ് ദാനിയേല്‍, തോമസ് ഫിലിപ്പ്, ജേക്കബ് തേക്കുതോട്, അജിത് കുമാര്‍, അജി ജോര്‍ജ്, മുജീബ്, കൃഷ്ണകുമാര്‍, പവിത്രന്‍ പൂക്കുറ്റി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented