മലയാളം പാഠശാല പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു


.

മനാമ: ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവര്‍ത്തനോദ്ഘാടനം സില്‍വര്‍ ജൂബിലി ഹാളില്‍ എഴുത്തുകാരി ഷബിനി വാസുദേവ് നിര്‍വഹിച്ചു. മാതൃഭാഷയായ മലയാളത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയും അത് പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ എസ്എന്‍സിഎസ് നടത്തുന്ന ക്രിയാത്മകമായ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

എസ്എന്‍സിഎസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജീവന്‍ വി.ആര്‍ സ്വാഗതം പറഞ്ഞു. ലൈബ്രേറിയന്‍ ജയേഷ് വി.കെ, മലയാളം പാഠശാലയിലെ പ്രധാന അധ്യാപിക സന്ധ്യാ മനോജ്, മുന്‍ പ്രധാന അധ്യാപകന്‍ സുരേഷ് മാഷ് (ശബ്ദരേഖ), പ്രസീദ പവിത്രന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മഞ്ചുഷ ചന്ദ്രബാബു അവതാരകയായ ചടങ്ങില്‍ പാഠശാല കണ്‍വീനര്‍ ഷാജി ദിവാകരന്‍ നന്ദി രേഖപ്പെടുത്തിയതോടൊപ്പം മലയാളം പാഠശാലയിലെ അധ്യാപകരെ പ്രത്യേകം അഭിനന്ദനം അറിയിച്ചു.



Content Highlights: malayalam patasala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented