'ജനാധികാരത്തിന്റെ കിളിവാതില്‍' കയ്യെഴുത്ത് മത്സരം


Representational Image | Photo: AP

മനാമ: മലയാളം മിഷന്‍ കേരള സര്‍ക്കാര്‍, ആസാദി കാ അമൃത്-കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കയ്യെഴുത്തു മത്സരം സംഘടിപ്പിക്കുന്നു.

'ജനാധികാരത്തിന്റെ കിളിവാതില്‍' എന്ന ഈ മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മലയാളം മിഷന്‍ പഠിതാക്കള്‍ക്കും മലയാളം മിഷന്‍ അധ്യാപകര്‍ക്കും പങ്കെടുക്കാം. ആറു മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 13 വയസ്സ് മുതല്‍ 20 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരിക്കാം.



അധ്യാപകര്‍ക്ക് പ്രായ പരിധിയില്ല. ഇന്ത്യന്‍ ഭരണഘടന ആമുഖത്തിന്റെ മലയാള പരിഭാഷയാണ് മത്സരത്തിനായി എഴുതേണ്ടത്. കൈയെഴുത്ത് സ്‌കാന്‍ ചെയ്ത് 2022 ഒക്ടോബര്‍ 25 ചൊവ്വാഴ്ച ബഹ്‌റൈന്‍ സമയം ഉച്ചയ്ക്ക് 2.30 ന് മുന്‍പായി malayalammissionkerala01@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.

സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ മികച്ച അഞ്ച് കയ്യെഴുത്തുകള്‍ക്കു വീതവും അധ്യാപകരുടെ വിഭാഗത്തില്‍ മികച്ച 10 കയ്യെഴുത്തുകള്‍ക്കും സമ്മാനം നല്‍കും. 'ഭരണഘടനയുടെ മലയാള പരിഭാഷയും ആമുഖം ആലേഖനം ചെയ്ത ഫലകവുമാണ് സമ്മാനം. വിജയികളെ നവംബര്‍ 1 ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു.എം.സതീഷ്: 36045422
രജിത അനി: 38044694

Content Highlights: MALAYALAM MISSION KERALA SARKAR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented