.
മദീന: മദിനയിലെ പ്രവാചക പള്ളിയുടെ കാര്യനിർവ്വഹണ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ മദിനയിലെ പ്രകാരം പള്ളിയും അതിന്റെ മുറ്റങ്ങളും ഒരു ദിവസം അഞ്ച് തവണയാണ് അണുവിമുക്തമാക്കുന്നത്. അതേസമയം ശൗചാലയങ്ങൾ പ്രതിദിനം 10 തവണയും വൃത്തിയാക്കുന്നുണ്ട്.
പ്രവാചക മസ്ജിദ് സന്ദർശകർക്ക് സേവനങ്ങൾ നൽകുന്നതിനും പ്രവാചക മസ്ജിദിന്റെ കാര്യക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മസ്ജിദും സൗകര്യങ്ങളും അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ പ്രവാചക മസ്ജിദ് കാരയ്യാലയം ഊർജിതമായി നടപ്പാക്കുന്നുണ്ട്.
300 സ്വീപ്പിംഗ് മെഷീനുകളുപയോളിച്ചാണ് പ്രവാചക പള്ളിയുടെ പരവതാനികൾ വൃത്തിയാക്കുന്നുണ്ട്. കൂടാതെ 92 നിലം വൃത്തിയാക്കുവാനുള്ള മെഷീനുകൾ, 18,000 ലിറ്റർ പരിസ്ഥിതി സൗഹൃദ അണുനാശിനികൾ ഉപയോളിച്ച് മസ്ജിദിന്റെ നിലം കഴുകുന്നുണ്ട്. 1,500 ലിറ്റർ ഫ്രഷ്നറുകൾ പ്രവാചകന്റെ പള്ളിയുടെ നിലം വൃത്തിയാക്കുവാൻ ഉപയോഗിച്ചുണ്ട്.
പ്രായമായവരെ സേവിക്കുന്നതിനായി 10,000 കസേരകളും, പ്രവാചക പള്ളിയിലെ സന്ദർശകർക്കും ആരാധകർക്കും അവരുടെ ആചാരങ്ങൾ അനായാസമായും ശാന്തമായും അനുഷ്ഠിക്കാൻ പ്രാപ്തമാക്കുന്നതിന് വിവിധ സഹായങ്ങളും നൽകിപോരുന്നുണ്ട്.
Content Highlights: madeena
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..