ആലപ്പി ഫെസ്റ്റ് 2023 ന്റെ ലോഗോ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ കെ ആർ നായർ, ജിജു വർഗീസ് എന്നിവർ ചേർന്ന് പ്രോഗ്രാം ചെയർമാൻ ഡോ. പി വി ചെറിയാന് കൈമാറുന്നു
മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്റൈന്‍) സംഘടിപ്പിക്കുന്ന 'ആലപ്പി ഫെസ്റ്റ് 2023' ന്റെ ലോഗോ പ്രകാശനം നടത്തി. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ കെ ആര് നായര്‍, ജിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ആലപ്പി ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം ചെയര്മാന് ഡോ. പി വി ചെറിയാന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
ആലപ്പുഴക്കാരുടെയും ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെയും വിവിധ കലാപ്രകടനങ്ങളോടെ 'ആലപ്പി ഫെസ്റ്റ് 2023' വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനര്‍ വിനയചന്ദ്രന് നായര്‍ പറഞ്ഞു. ഫെബ്രുവരി 10 ന് ഇന്ത്യന്‍ ക്ലബ്ബില്‍ വച്ചാണ് പ്രോഗ്രാം നടക്കുക. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന് സലിം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി, ട്രഷറര്‍ ഗിരീഷ് കുമാര്‍ ജി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദീപക് തണല്‍, ഡെന്നിസ് ഉമ്മന്‍, ജോഷി നെടുവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: logo release of alleppy fest
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..