കെ.എസ്.സി.എ. ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 4 ന് 


.

മനാമ: കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചന യോഗം കെ.എസ്.സി.എ. ഹാളില്‍ ചേര്‍ന്നു. 100 ല്‍ പരം അംഗങ്ങളും അവരുടെ അസോസിയേറ്റ് അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ നവംബര്‍ 4 നു ഇന്ത്യന്‍ ക്ലബ്ബില്‍ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടിയില്‍ നാട്ടില്‍ നിന്നും പ്രശസ്തരായ കലാകാരന്‍മാരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് അധ്യക്ഷത വഹിച്ച കെ.എസ്.സി.എ. പ്രസിഡന്റ് പ്രവീണ്‍ നായര്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണം അനിവാര്യമാണെന്നും അറിയിച്ചു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളും എക്‌സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. രണ്ടു വര്‍ഷത്തെ വിവിധ സബ്കമ്മിറ്റികളും കൂടാതെ പുതിയതായി തുടങ്ങുന്ന മ്യൂസിക് ക്ലബ്ബിന്റെ രൂപീകരണവും കണ്‍വീനര്‍മാരെ പരിചയപ്പെടുത്തലും നടന്നു. കെ.എസ്.സി.എ. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനവും അതിന്റെ ഏകോപനവും യോഗത്തില്‍ വിലയിരുത്തി.

കെ.എസ്.സി.എ. സെക്രട്ടറി സതീഷ് നാരായണന്‍ സ്വാഗതം അര്‍പ്പിക്കുകയും വൈസ് പ്രസിഡന്റ് ഹരി ഉണ്ണിത്താന്‍ നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: ksca, inauguration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented