സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കെ.പി.എഫ് സമാഹരിച്ച തുക ചികിത്സ കമ്മിറ്റിക്ക് കൈമാറുന്നു
മനാമ: എസ്.എം.എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈന്‍ നടത്തിയ 'ദി വണ്‍ഡേ ചലഞ്ച് ' ശ്രദ്ധേയമായി.
ഒറ്റ ദിവസം കൊണ്ട് 2,04,500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ്) രൂപ സമാഹരിക്കാന്‍ കെ.പി.എഫിന് കഴിഞ്ഞു. പ്രസ്തുത തുക ചാരിറ്റിവിംഗ് കണ്‍വീനര്‍ സവിനേഷ്, കെ.പി.എഫ് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടില്‍, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറര്‍ ഷാജി പുതുക്കുടി എന്നിവര്‍ക്ക് കൈമാറി.
ചടങ്ങില്‍ രക്ഷാധികാരികളായ യു.കെ ബാലന്, കെ.ടി സലീം, ജനറല്‍ കോഡിനേറ്റര്‍ ജയേഷ് വി.കെ, ലേഡീസ് കണ്‍വീനര്‍ രമ സന്തോഷ്, വൈസ് പ്രസിഡന്റ് ശശി അക്കരാല്‍, ചാരിറ്റിവിംഗ് അസിസ്റ്റന്റ് കണ്‍വീനര്‍ അരുണ്‍ പ്രകാശ്, മിഥുന് നാദാപുരം, അനില്‍കുമാര്‍, മെമ്പര്‍ഷിപ് സെക്രട്ടറി സുജീഷ്, സാമൂഹ്യ പ്രവര്‍ത്തകനായ വിജയന് കരുമല മറ്റ് കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പര്‍മാര്‍ എന്നിവരും പങ്കെടുത്തു.
കെ.പി.എഫ് ബഹ്റൈന്‍ സമാഹരിച്ച ഈ തുക സിയ ഫാത്തിമ മോളുടെ നാട്ടിലെ ചികിത്സ കമ്മിറ്റിക്ക് കൈമാറിയതായും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ.പി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: KPF transferred Rs 2 lakh to Zia Fatima Medical Fund
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..