.
മനാമ: "സ്നേഹകേരളം ആശങ്കയുണ്ടോ? പരിഹാരങ്ങൾ?" എന്ന വിഷയത്തിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 6.30 നു റിഫ ഐ.സി.എഫ് ഹാളിൽ "സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ" എന്ന പേരിൽ നടത്തുന്ന സ്നേഹ സദസ്സ് മുൻ മന്ത്രിയും കൂത്തുപറമ്പ് നിയോജക മണ്ഡലം എം എൽ എ യുമായ കെ പി മോഹനൻ ഉദ്ഘാടനം ചെയ്യും.
കേരള മുസ്ലിം ജമാ അത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ, ഫാദർ കുര്യൻ ബേബി (ഇന്ത്യൻ ഓർത്തഡോക്സ് സഭ), പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കണ്ണൂർ, ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് പി കെ, ഉണ്ണികൃഷ്ണൻ (റിഫ അൽ ഹിലാൽ ഹോസ്പിറ്റൽ), മറ്റു വിവിധ മത, സാംസ്കാരിക, സാമൂഹിക, വ്യാവസായിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും എന്ന് സംഘാടകർ അറിയിച്ചു.
Content Highlights: KP Mohanan MLA will inaugurate Snehasadass
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..