കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ നടത്തിയ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ അഞ്ഞൂറില്‍പരം പ്രവാസികള്‍ പങ്കെടുത്തു. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പില്‍ മുപ്പതു ദിനാറില്‍ കൂടുതല്‍ ചിലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തികൊടുത്തത്.
ഷിഫാ മെഡിക്കല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍, ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിക്കുകയും, ബി. എം സി-ഐമാക് ബഹ്റൈന്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് എഫ്. എം. ഫൈസല്‍, കുടുംബ സൗഹൃദ വേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, കണ്ണൂര്‍ സര്‍ഗ്ഗ വേദി പ്രസിഡന്റ് അജിത്കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ അനില്‍ യു. കെ, ഗോപാലന്‍ വി. സി, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ രാജീവ് കോഴിക്കോട്, ലേഡീസ് വിംഗ് പ്രസിഡന്റ് രാജലക്ഷ്മി, സെക്രട്ടറി അസ്ല നിസാര്‍, വൈസ് പ്രസിഡന്റ്മാരായ അനില്‍ മടപ്പള്ളി, അഷ്റഫ് പുതിയ പാലം, ജോയിന്റ് സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് അരകുളങ്ങര, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട് ,മെമ്പര്‍ ഷിപ്പ് സെക്രട്ടറി ജ്യോജീഷ് എന്നിവര്‍ സംസാരിച്ചു.
രമേശ് പയ്യോളി, സുബീഷ് മടപ്പള്ളി, കാസിം കല്ലായി, രാജേഷ്, ജാബിര്‍, വികാസ്, മൊയ്ദീന്‍, വൈഷ്ണവി ശരത്, ഷൈനി ജോണി, മൈമൂന കാസിം എന്നിവര്‍ ക്യാമ്പ് നിയന്ത്രിക്കുകയും ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിനിധിക്ക് കൈമാറുകയും ചെയ്തു. ട്രഷറര്‍ സലീം ചിങ്ങപുരം നന്ദി രേഖപെടുത്തി.
Content Highlights: kozhikode district pravasi association medical camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..