കൊയിലാണ്ടിക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം
മനാമ:കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഹമദ് ടൗണ്‍ ഡ്രീം പൂളില്‍ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളില്‍ തയ്യാറാക്കി കൊണ്ട് വന്ന വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസദ്യയും വിവിധ കലാകായിക പരിപാടികളും ഓണ സംഗമത്തിന്റെ ഭാഗമായി നടത്തി.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറല്‍ സെക്രട്ടറി ഹനീഫ് കടലൂര്‍, ട്രഷറര്‍ നൗഫല്‍ നന്തി, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ സെയിന്‍ കൊയിലാണ്ടി, ജസീര്‍ കാപ്പാട് എന്നിവര്‍ ഓണാശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജബ്ബാര്‍ കുട്ടീസ്, ഹരീഷ് പി. കെ, രാകേഷ് പൗര്‍ണ്ണമി, ലേഡീസ് വിങ് കണ്‍വീനര്‍ ആബിദ ഹനീഫ്, ജോയിന്റ് കണ്‍വീനര്‍ അരുണിമ രാകേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ലേഡീസ് വിങ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: pravasi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..