കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പുതിയ നേതൃത്വം ചുമതലയേറ്റപ്പോൾ
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്ററിന്റെ 2023-24 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വനിതാ വിഭാഗവും ചുമതലയേറ്റു. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ കെ.സി.എ യില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. ടി. സലിം കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. രക്ഷാധികാരികളായ സെയിന്‍ കൊയിലാണ്ടി, സുരേഷ് തിക്കോടി എന്നിവര്‍ പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ കൈമാറി.
ഗിരീഷ് കാളിയത്ത് (പ്രസിഡന്റ്) ഹനീഫ് കടലൂര്‍ (ജന. സെക്രട്ടറി), നൗഫല്‍ നന്തി (ട്രഷറര്‍), രാകേഷ് പൗര്‍ണമി (വര്‍ക്കിംഗ് പ്രസിഡന്റ്), രാജേഷ് ഇല്ലത്ത് (വര്‍ക്കിംഗ് ജന. സെക്രട്ടറി), നദീര്‍ കാപ്പാട് (വര്‍ക്കിംഗ് ട്രഷറര്‍), ആബിദ് കുട്ടീസ് (വൈസ് പ്രസിഡന്റ്), ഷഹദ് (അസിസ്റ്റന്റ് സെക്രട്ടറി), ജബ്ബാര്‍ കുട്ടീസ് (കലാവിഭാഗം), ഹരീഷ്. പി. കെ (മെമ്പര്‍ഷിപ്പ്), ഇല്ല്യാസ് കൈനോത്ത് (ചാരിറ്റി), ശിഹാബ് പ്ലസ്, നാസര്‍ മനാസ് (മീഡിയ), തസ്നീം ജന്നത്ത്, ഫൈസല്‍ ഈയഞ്ചേരി, പ്രജീഷ് തിക്കോടി, ഷെഫീല്‍ യുസഫ്, അജിനാസ്, അരുണ്‍ പ്രകാശ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരും വനിതാ വിഭാഗത്തിന്റെ ആബിദ ഹനീഫ് (ജനറല്‍ കണ്‍വീനര്‍), അരുണിമ രാഗേഷ്, നൗഷി നൗഫല്‍ (ജോയിന്‍ കണ്‍വീനേഴ്സ്), സാജിദ കരീം, രാജലക്ഷ്മി, ഷംന ഗിരീഷ്, നദീറ മുനീര്‍ (കോര്‍ഡിനേറ്റേഴ്സ്), സറീന ശംസു (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്), ഹഫ്‌സ റഹ്‌മാന്‍, ശ്രീജില, സാജിദ ബക്കര്‍ (എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്) എന്നിവരുമാണ് ചുമതലയേറ്റത്.
കെ.സി.എ വി.കെ.എല്‍ ഹാളില്‍ നിറഞ്ഞ സദസ്സില്‍ കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും കുടുംബാംഗങ്ങളും ബഹ്റൈനിലെ മറ്റ് കലാകാരന്മാരും കുട്ടികളും ഒരുക്കിയ സംഘ നൃത്തങ്ങള്‍, മുട്ടിപ്പാട്ട്, ഗാനമേള എന്നീ കലാവിരുന്ന് സദസ്സിന് വേറിട്ട അനുഭവമായി. ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ എസ്. പി. എച്ച് നേതൃത്വം നല്‍കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ 11 ചാപ്റ്ററുകളോടൊപ്പം കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസ മേഖലയിലും നാട്ടിലും പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..