കെഎംസിസി വയനാട് കമ്മിറ്റി പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച


കെഎംസിസി വയനാട് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

മനാമ: കെ എം സി സി ബഹ്‌റൈന്‍ വയനാട് ജില്ല കമ്മിറ്റി 'ഹരിതം 22' എന്ന ശീര്‍ഷകത്തില്‍ ഒക്‌ടോബര്‍ 22 ശനിയാഴ്ച്ച രാത്രി 7 മനിക്ക് മനാമ കെ എം സി സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തന സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങ് കെ എം സി സി ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥികളായി ടി സിദ്ധീഖ് എം.എല്‍.ഏ. യും എം.എസ്.എഫ് മുന്‍ ദേശിയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയയും പങ്കെടുക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തും. കെഎംസിസി സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും. കെഎംസിസി പ്രവര്‍ത്തകരും, വനിതാ വിങ് പ്രവര്‍ത്തകരും പങ്കെടുക്കും.



കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ മുനീര്‍, റഫീഖ് തോട്ടകര, കെഎംസിസി വയനാട് ജില്ല പ്രസിഡണ്ട് ഹുസൈന്‍ മുട്ടില്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ മക്കിയാട്, ട്രഷറര്‍ റിയാസ് പന്തിപൊയില്‍, ഓര്‍ഗനസ്സിംഗ് സെക്രട്ടറി ഫത്ഹുദ്ധീന്‍ മേപ്പാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ്, വൈസ് പ്രസിഡണ്ട്മാര്‍ ആയ മുഹ്‌സിന്‍ മന്നത്, ഷാഫി ബത്തേരി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: KMCC Wayanad working Committee meeting on Saturday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented