കെ.എം.സി.സി ബുഖാറ കോണ്‍ഫറന്‍സ് മീറ്റ് സംഘടിപ്പിച്ചു


ബുഖാറ കോൺഫറൻസ് മീറ്റ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 'ബുഖാറ' എന്ന നാമധേയത്തില്‍ കോണ്‍ഫറന്‍സ് മീറ്റ് സംഘടിപ്പിച്ചു. ബഹ്റൈന്‍ കെ.എം.സി.സി യുടെ ആസ്ഥാന മന്ദിരമായ മനാമ കെ.എം.സി.സി ഓഫീസിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഫറന്‍സ് മീറ്റ് പാര്‍ലമെന്റ് മെമ്പര്‍ കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കാസിം നൊച്ചാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീം പേരാമ്പ്ര സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബഷീര്‍ അമ്പലായി, കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് അഴിയൂര്‍, ട്രഷറര്‍ സുഹൈല്‍ മേലടി, ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി പി.കെ ഇസ്ഹാഖ്, ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റ് ഷമീം, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ആവള ഹമീദ് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ കണ്ടീത്താഴ മണ്ഡലം കമ്മിറ്റി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.

ബഹ്റൈനിലെ ജീവകാരുണ്യ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയതിന് മുന്‍ കെ.എം.സി.സി പ്രസിഡന്റ് കെ.പി കുഞ്ഞബ്ദുല്ലയുടെ സ്മരണാര്‍ത്ഥം മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് കരീം കുളമുള്ളതിന് കെ.മുരളീധരന്‍ എം.പി സമര്‍പ്പിച്ചു. ബിസിനസ്സ് മേഖലയിലെയും ജീവകാരുണ്യ മേഖലയിലെയും സംഭാവനകളെ മുന്‍നിര്‍ത്തി അഷ്റഫ് മായഞ്ചേരി, ഇബ്രാഹിം പുതുശ്ശേരി, മുഹമ്മദ് മീത്തലെ വീട്ടില്‍ എന്നിവരെയും, 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പി.കെ മൊയ്തു സാഹിബിനെയും, മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിന് മൊയ്തീന്‍ പേരാമ്പ്രയെയും കെ.മുരളീധരന്‍ എം.പി ഉപഹാരം നല്‍കി ആദരിച്ചു.



ബുഖാറ കോണ്‍ഫറന്‍സ് മീറ്റിന് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് നരിക്കോടന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ പേരാമ്പ്ര, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്ര, അമ്മത് ആവള, മണ്ഡലം ഭാരവാഹികളായ കുഞ്ഞമ്മത് കല്ലൂര്‍, സമദ് മുയിപ്പോത്ത്, റഷീദ് വാല്ല്യക്കോട്, ഷഫീഖ് അരിക്കുളം, അമീര്‍ തോലേരി, നൗഷാദ് കീഴ്പ്പയ്യൂര്‍, ഒ.പി അസീസ് ചേനായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അദീബ് പാലച്ചുവട് നന്ദി പറഞ്ഞു.


Content Highlights: kmcc organised bhukhara conference meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented