ഒ.വി. അബ്ദുള്ള ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു


ഒ.വി. അബ്ദുള്ള ഹാജി

മനാമ: നീണ്ട നാല് പതിറ്റാണ്ടിലേറെ കെ.എം.സി.സി. ബഹ്‌റൈന് നേതൃപരമായ പങ്ക് വഹിച്ച ഒ.വി. അബ്ദുള്ള ഹാജി (70)യുടെ നിര്യാണത്തില്‍ കെ.എം.സി.സി. ബഹ്‌റൈന്‍ അനുശോചനം രേഖപ്പെടുത്തി.

1970-കളില്‍ ബഹ്‌റൈനില്‍ എത്തിയ ഒ.വി. അബ്ദുള്ള ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും പിന്നീട് കെ.എം.സി.സി.യുടെ രൂപീകരണത്തില്‍ നേതൃപരമായ പങ്ക് വഹിച്ച മികച്ച സംഘാടകനുമായിരുന്നു. ഈസ്റ്റ്-വെസ്റ്റ് റഫ ഏരിയ കമ്മിറ്റികളിലും കോഴികോട് ജില്ല കമ്മിറ്റിയിലും ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച ഒ.വി. കെ.എം.സി.സി. ബഹ്‌റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചു.



ബഹ്‌റൈന്റെ എല്ലാ മേഖലകളിലുമുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ചിരുന്ന ഒ.വി. മികച്ച സംഘാടകനും അറിയപ്പെടുന്ന പ്രാസംഗികനും കൂടിയായിരുന്നു. അസുഖ ബാധിതനായി വിശ്രമജീവിതം നയിച്ചിരുന്ന ഒ.വി. സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ ബഹ്‌റൈനിലെ സംഘടനാ പ്രവര്‍ത്തനങളെ കുറിച്ച് വാചാലമാവുമായിരുന്നു. ഒ.വി.യുടെ നിര്യാണത്തില്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എ.ഹബീബ് റഹ്‌മാന്‍, ആക്റ്റിങ്ങ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ തുറയൂര്‍ സ്വദേശി ആയിരുന്നു ഒ.വി. മക്കള്‍: നഫീസ, ഫാത്തിമ, മുഹമ്മദ് ദാരിമി, അഫ്‌സത്ത്, ആഷിറ, അബ്ദുല്‍മാജിദ്. മരുമക്കള്‍: ശംസുദ്ധീന്‍ (ബഹ്റൈന്‍), സലീം, നൗഫല്‍ (സൗദി ), നൗഷാദ് (ഖത്തര്‍), ഫാത്തിമ.

Content Highlights: KMCC Bahrain expressed its condolences on the death of o v Abdullah Haji


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented