കെഎംസിസി ബഹ്റൈന്‍ വയനാട് ജില്ല പ്രവര്‍ത്തക സംഗമം നടത്തി 


കെഎംസിസി ബഹ്റൈൻ വയനാട് ജില്ല നടത്തിയ പ്രവർത്തക സംഗമം

മനാമ: കെഎംസിസി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി 'ഹരിതം 22' പ്രവര്‍ത്തകസംഗമം മനാമ കെഎംസിസി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

കല്‍പ്പറ്റ എം.എല്‍.എ.ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ബഹ്റൈന്‍ കെഎംസിസി ബഹ്റൈന്‍ വയനാട് ജില്ല പ്രസിഡന്റ് ഹുസൈന്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ട്രഷര്‍ പി ഇസ്മായില്‍, ഫാത്തിമ തഹ്‌ലിയ (എം.എസ്.എഫ്. മുന്‍ ദേശീയ വൈസ് പ്രസിഡന്റ്) എന്നിവര്‍ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കൂട്ടൂര്‍, ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടി അസൈനാര്‍ കളത്തിങ്കല്‍, കെഎംസിസി വയനാട് ജില്ല ട്രഷര്‍ റിയാസ് പന്തിപ്പൊയില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ധീന്‍ മേപ്പാടി, ഹനീഫ എടപ്പറമ്പത്ത് (പീസ് മാനേജിങ് ഡയറക്ടര്‍), എം.പി.സി അഷ്റഫ് (എംപിസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍) മുഹ്സിന്‍ മന്നത്, ഷഫീഖ് ആര്‍.വി, ഹസീബ് ബത്തേരി, ഷാനിദ് വെള്ളമുണ്ട, സഫീര്‍ നിരവില്‍പുഴ, ജാഫര്‍ മേപ്പാടി, ഷാഫി ബത്തേരി, ഫൈസര്‍ ഏരി, മുത്തലിബ് വെണ്ണിയോട്, നിസാം കരടിപ്പാറ മറ്റ് സ്റ്റേറ്റ്, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ബഹ്റൈന്‍ കെഎംസിസി വയനാട് ജില്ല ജനറല്‍ സെക്രട്ടറി ഹുസൈന്‍ മക്കിയാട് സ്വാഗതവും വയനാട് ജില്ല വൈസ് പ്രസിഡന്റ് മുഹ്സിന്‍ മന്നത്ത് നന്ദിയും പറഞ്ഞു.Content Highlights: kmcc, Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented