കേളി മലാസ് ഏരിയ ഓണമാഘോഷിച്ചു


.

റിയാദ്: കേളി കലാസംസ്‌കാരിക വേദി മലാസ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു. അല്‍ അര്‍ക്കാന്‍ ട്രാവല്‍സും ക്വിക്ക് ക്‌ളീന്‍ ട്രേഡിങും മുഖ്യ പ്രായോജകരായ 'ആവണി 2022' എന്ന പേരിട്ട ഓണാഘോഷം റിയാദിലെ അല്‍-അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറി.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശില്പങ്ങള്‍, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങള്‍, പാട്ടുകള്‍, മിമിക്രി, മാജിക് ഷോ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. 700 ഓളം പേര്‍ക്ക് കേളി പ്രവര്‍ത്തകര്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

സംഘാടകസമിതി ചെയര്‍മാന്‍ നൗഷാദ് ടി.ബിയുടെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ കേളി മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി സജിത്ത് കെ.പി സ്വാഗതം പറഞ്ഞു. പ്രമുഖ പ്രവാസ എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി സബീന സാലി, കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി ആക്റ്റിംഗ് കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, അല്‍ അര്‍ക്കാന്‍ ട്രാവല്‍സ് പ്രതിനിധിയും കേളി പ്രസിഡന്റുമായ സെബിന്‍ ഇഖ്ബാല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, മീനുമിക്‌സ് ഫക്രൂ ഇന്റര്‍നാഷണല്‍ പ്രതിനിധി മുസ്തഫ നെടുംകണ്ടന്‍, ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി സയ്യിദ്, ലുഹ പാരഗണ്‍ ഗ്രൂപ്പ് സി.ഇ.ഒ ബഷീര്‍ മുസലിയാരകത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേളി കേരളത്തിന് കൊടുക്കുന്ന ഒരു ലക്ഷം പൊതിച്ചോറില്‍ 25,000 പൊതിച്ചോറ് മലാസ് ഏരിയ നല്‍കുമെന്ന് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനില്‍ കുമാര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ അറിയിച്ചു. അതിന്റെ ആദ്യ ഗഡുവായി 3725 പൊതിച്ചോറിന്റെ തുക ഏരിയ ട്രഷറര്‍ നൗഫല്‍ ഉള്ളാട്ട്ചാലി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് കൈമാറി. ലുഹ പാരഗണ്‍ ഗ്രൂപ്പ് ഉടമ ബഷീര്‍ 200 പൊതിച്ചോറ് സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഗായകന്‍ സജീര്‍ പട്ടുറുമാല്‍, ഗായിക ദേവിക എന്നിവര്‍ അവതരിപ്പിച്ച ഗാനമേള അരങ്ങേറി. കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കുമുള്ള ഉപഹാരങ്ങളും, സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. സംഘാടകസമിതി നടത്തിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായ മന്‌സൂറിന് അല്‍ അര്‍ക്കാന്‍ ട്രാവല്‍സ് മാനേജര്‍ സെബിന്‍ ഇഖ്ബാല്‍ റിയാദ് - കൊച്ചി വിമാന ടിക്കറ്റ് കൈമാറി. സാംസ്‌കാരിക സമ്മേളനത്തിന് സംഘാടകസമിതി കണ്‍വീനര്‍ ഗിരീഷ് കുമാര്‍ നന്ദി പറഞ്ഞു.

Content Highlights: keli, onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022

Most Commented