.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023 ലെ ഡയറി പുറത്തിറക്കി. കേളിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികമായ കേളി ദിനം 2023 നോടുനുബന്ധിച്ച് മെഗാഷോയില്‍ പങ്കെടുക്കാനെത്തിയ ഗായിക റിമി ടോമി, പ്രസിഡന്റ് സെബിന്‍ ഇഖ്ബാലില്‍ നിന്നും ഡയറി ഏറ്റുവാങ്ങി പ്രകാശന കര്‍മം നിര്‍വഹിച്ചു.
കേളിയുടെ ആദ്യ ഡയറിയുടെ പ്രകാശന ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങള്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേളിയുടെ 72 യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍, 12 ഏരിയ കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, രക്ഷാധികാരി സമിതി അംഗങ്ങള്‍, വിവിധ സബ് കമ്മിറ്റികളായ ജീവകാരുണ്യം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, സൈബര്‍, മാധ്യമം എന്നിവയിലെ അംഗങ്ങളെ ഡയറിയിലൂടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളേയും ഡയറിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി കേളി ഏറ്റെടുത്ത 'ഒരു ലക്ഷം പൊതിച്ചോര്‍' എന്ന പദ്ധതിയുടെ വിജയത്തിനായി ഡയറിയില്‍ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുമെന്ന് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു. കേളി ട്രഷറര്‍ ജോസഫ് ഷാജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Content Highlights: keli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..