കെ.സി.ഇ.സി. 2022-2023 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു


കെ.സി.ഇ.സി. 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) 2022, 2023 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സെഗയ കെ.സി.എ ഹാളില്‍ നടന്നു. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തില്‍ ഐക്യപ്പെടുന്നതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വിവിധ സഭകളിലെ പുരോഹിതന്മാര്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സോയ് പോള്‍ സ്വാഗതം അര്‍പ്പിച്ചു. പ്രവര്‍ത്തന വര്‍ഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനം നടന്നു. അവയുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷീല പി. ഡേവിഡ്, ലീന ഷാബു എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷ നടന്നു. റവ. ഫാ. സുനില്‍ കുര്യന്‍ ബേബി, റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്‌റൈന്‍ മലയാളി സി. എസ്. ഐ. പാരീഷ് ക്വയര്‍ നേത്യത്വം നല്‍കിയ ഗാന ശുശ്രൂഷയും ഉണ്ടായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ഷോണ മാത്യു നന്ദി അര്‍പ്പിച്ചു.



Content Highlights: KCEC The operational inauguration for the year 2022-2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented