കെ.സി.എ 'ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍' മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങളായി


അശോക് കുമാര്‍

കെ.സി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ഇന്ത്യന്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന 'ദി ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍' നവംബര്‍ മുതല്‍ ജനുവരി വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈനില്‍ താമസിക്കുന്ന, 2017 സെപ്റ്റംബര്‍ 30-നും 2004 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ കുട്ടികള്‍ക്ക് ഇന്ത്യന്‍ ടാലന്റ് സ്‌കാനില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി ആകെ 184 വ്യക്തിഗത മത്സര ഇനങ്ങളും 10 ടീം ഇനങ്ങളുമുണ്ട്. ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാന്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് 40 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയും കെ.സി.എ ഓഫീസിലും സ്വീകരിക്കുന്നതാണ്. മത്സരാര്‍ഥികള്‍ www.kcabahrain.com എന്ന വെബ്‌സൈറ്റ് മുഖേന പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണം. നവംബര്‍ 13 ആണ് എന്‍ട്രിഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. മുന്‍കാലങ്ങളെ പോലെ ഉന്നത നിലവാരത്തിലും സുഗമമായും മത്സരങ്ങള്‍ നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് പറഞ്ഞു.

നാട്യരത്‌ന മത്സരങ്ങള്‍, സംഗീതരത്‌ന മത്സരങ്ങള്‍, കലാരത്‌ന മത്സരങ്ങള്‍, സാഹിത്യ രത്‌ന മത്സരങ്ങള്‍, ആഡ്-ഓണ്‍ മത്സരങ്ങള്‍, ടീം ഇന മത്സരങ്ങള്‍ എന്നിങ്ങനെ ആറ് മത്സര വിഭാഗങ്ങളാണുണ്ടാവുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് അവാര്‍ഡുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കലാപ്രതിഭ, കലാതിലകം പുരസ്‌കാരങ്ങള്‍, നാട്യ രത്ന, സംഗീത രത്ന, കലാ രത്ന, സാഹിത്യ രത്ന പുരസ്‌കാരങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാന്‍ 2022 ല്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക്, പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും കുട്ടികള്‍ക്ക് ലഭിച്ച മൊത്തം ഗ്രേഡ് പോയിന്റ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാര്‍ഡ് നല്‍കും.



കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കുന്ന നൃത്ത, സംഗീത അധ്യാപകര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മുമ്പോ രജിസ്‌ട്രേഷന്‍ സമയത്തോ മത്സരാര്‍ഥികള്‍ എഴുതി നല്‍കുന്ന അധ്യാപകരില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങള്‍ക്ക് ഒരു ദിനാറും അംഗങ്ങളല്ലാത്തവര്‍ക്ക് രണ്ട് ദിനാറും പ്രവേശന ഫീസായി നിശ്ചയിച്ചുണ്ട്. ഡാന്‍സ് ഇനങ്ങളില്‍ പങ്കെടുക്കുന്ന അംഗങ്ങളല്ലാത്തവര്‍ക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും ടീം മത്സരങ്ങള്‍ക്ക് ഒരു ടീമിന് 10 ദിനാറുമാണ് ഫീസ്. നവംബര്‍ 26ന് പരിപാടിയുടെ ഉദ്ഘാടനം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് (38984900), വൈസ് ചെയര്‍മാന്‍മാരായ ലിയോ ജോസഫ് (39207951), ഷിജു ജോണ്‍ (39243381) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ കെ.സി.എ പ്രസിഡന്റ് നിത്യന്‍ തോമസ്, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്തുണ്ണി, സീനിയര്‍ മെംബര്‍ അബ്രഹാം ജോണ്‍ എന്നിവരും പങ്കെടുത്തു.

Content Highlights: KCA prepares for 'Indian Talent Scan' competitions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented