കെ.സി.എ. സംഘടിപ്പിക്കുന്ന 'ഇന്ത്യൻ ടാലന്റ് സ്കാൻ' മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈന്‍ കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ ടാലന്റ് സ്കാന്‍ 2022 മല്‍സരങ്ങളുടെ ഉദ്ഘാടനം കെ.സി.എ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ബഹ്റൈന്‍ പ്രവാസ ഭൂമികയിലെ കെ.സി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും. ടാലന്റ് സ്കാന്‍ പോലുള്ള കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബി.എഫ്.സി മാര്‍ക്കറ്റിങ് ഹെഡ് അരുണ്‍ വിശ്വനാഥന്, ഏഷ്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മോളി മാമ്മന്‍, ന്യൂ മില്ലേനിയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ അരുണ്‍ ശര്‍മ, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ മേനോന്, ന്യൂ ഹോറിസണ്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ വന്ദന സതീഷ് എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് നിത്യന് തോമസ് അധ്യക്ഷത വഹിച്ചു. ടാലന്റ് സ്കാന്‍ ചെയര്മാന് വര്‍ഗീസ് ജോസഫ് കുട്ടികളെ അഭിസംബോധന ചെയ്തു. കെ.സി.എ കോര്‍ ഗ്രൂപ്പ് ചെയര്മാന് എബ്രഹാം ജോണ്‍ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം കുട്ടികള്‍ക്കായുള്ള ദേശഭക്തിഗാന മത്സരം നടന്നു. മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ 800 ഓളം കുട്ടികള്‍ പങ്കെടുക്കും.
Content Highlights: kca indian talent scan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..