ദൃശ്യവിരുന്നൊരുക്കി കലൈഡോസ്‌കോപ്


പുസ്തകോത്സവത്തിൽ അവതരിപ്പിച്ച കലൈഡോസ്‌കോപ്

മനാമ: ബഹ്റൈന്‍ കേരളീയ സമാജം അവതരിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അവതരിപ്പിച്ച 'കലൈഡോസ്‌കോപ്' ശ്രദ്ധേയമായി. കലൈഡോസ്‌കോപിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ പരിപാടിയിലൂടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ആളുകളെ കൂടി ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. പാരമ്പര്യ നൃത്തച്ചുവടുകളും പരിപാടികളും പുതുതലമുറയിലും സ്വാധീനമുണ്ടാക്കി എന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അഭിപ്രായെപ്പട്ടു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക തനിമയുള്ള കലാപരിപാടികള്‍ എല്ലാം മികച്ചു നിന്നു. കേരളം, കര്‍ണ്ണാടക, തമിഴ്നാട് ഗുജറാത്ത്, അസം, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെല്ലാം തനത് കലാപരിപാടികളുമായാണ് മുന്നോട്ടു വന്നത്. നവംബര്‍ 10 ന് ആരംഭിച്ച പുസ്തകോത്സവം നവംബര്‍ 20 വരെ നീളും. അനവധി പുസ്തകങ്ങളോടൊപ്പം പ്രമുഖരുടെ പങ്കാളിത്തവും കലാപരിപാടികളുമായി പുസ്തകോത്സവ വേദി സജീവമാണ്. കലൈഡോസ്‌കോപ് കണ്‍വീനര്‍ വിനയചന്ദ്രന്‍, പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തി.



Content Highlights: kaleidoscope wins people's heart at international books festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented