ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം- കെ. മുരളീധരന്‍ എം. പി.


അശോക് കുമാര്‍ 

ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണയോഗം കെ. മുരളീധരൻ എം. പി. ഉദ്ഘാടനം ചെയ്യുന്നു

മനാമ : കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലേക്കുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ക്രമീകരിച്ചു പ്രവാസികളെ നാട്ടിലേക്ക് അയക്കുവാന്‍ നേതൃത്വം നല്‍കിയ ഒഐസിസി യുടെയും കെ എം സി സി യുടെയും പ്രവര്‍ത്തങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കെ. മുരളീധരന്‍ എം പി അഭിപ്രായപെട്ടു. ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ മീഡിയ സിറ്റിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ പദയാത്ര ആറു സംസ്ഥാനങ്ങളിലെ പദയാത്ര പൂര്‍ത്തിയാവാന്‍ പോകുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പോലെ, നമ്മുടെ ഉത്തരവാദിത്തമാണ് അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതു സീറ്റുകളും വിജയിക്കുക എന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നാള്‍ നേരിട്ട കാലാവസ്ഥ അല്ല ഇപ്പോള്‍. വജ്‌പെയിയുടെയും അദ്വാനിയുടെയും കാലത്ത് കുറച്ചു മയം ഉണ്ടായിരുന്നു. ഇപ്പോള്‍ എന്തു വൃത്തികേടും കാണിക്കുന്ന അവസ്ഥയിലേക്ക് മോദിയുടെയും, അമിത്ഷായുടെയും നേതൃത്വത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പത്തിമൂന്നില്‍ ടാറ്റായില്‍ നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യ അവര്‍ക്ക് തന്നെ തിരിച്ചു നല്‍കി സ്വന്തമായി എയര്‍ലൈന്‍സ് ഇല്ലാത്ത രാജ്യമായി നമ്മുടെ നാടിനെ മാറ്റിയിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം അദാനിക്ക് വില്‍ക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം വില്പനക്ക് വച്ചിരിക്കുന്നു. കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ നമ്മള്‍ രക്ഷപെട്ടു നില്കുന്നു.
സംസ്ഥാന ഭരണം എല്ലാ വകുപ്പുകളും കുത്തഴിഞ്ഞ അവസ്ഥയില്‍ ആണ്. പൗരത്വ ബില്ലിന് അനുകൂലമായി നിലപാട് എടുത്ത ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ അനുവദിക്കില്ല എന്ന യൂ ഡി എഫ് നിലപാടിനെ ഗവണ്മെന്റും, ഗവര്‍ണറും ഒന്നിച്ചാണ് നേരിട്ടത്. ഇപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ രണ്ടു കൂട്ടരും ഒരുപോലെ പ്രതികള്‍ ആണെന്നും കെ. മുരളീധരന്‍ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അസിസ്സ് മാസ്റ്റര്‍, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം, ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ. പി. മുസ്തഫ, ബഷീര്‍ അമ്പലായി, കെ. സി. ഷമീം, കെ എം സി സി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് കാസിം എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി നേതാകളായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, മനു മാത്യു, ജോയ് എം ഡി, ഷാജി പൊഴിയൂര്‍, നസീം തൊടിയൂര്‍, ജി ശങ്കരപിള്ള, ഷിബു എബ്രഹാം, എബ്രഹാം സാമൂവല്‍, ജെസ്റ്റിന്‍ ജേക്കബ്, ശ്രീധര്‍ തേറമ്പില്‍, ചെമ്പന്‍ ജലാല്‍, ചന്ദ്രന്‍ വളയം ഫിറോസ് അറഫ, ഇബ്രാഹിം അദ്ഹം, വില്യം ജോണ്‍, മോഹന്‍കുമാര്‍ നൂറനാട്, സുനില്‍ ജോണ്‍, ജലീല്‍ മുല്ലപ്പള്ളി, പി ടി ജോസഫ്, റംഷാദ് അയിലക്കാട്, യൂ മുനീര്‍, സല്‍മാനുല്‍ ഫാരിസ്, സി കെ ബിജുബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Content Highlights: k muraleedharan mp comments on oiccs work


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented