ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്ന്


അശോക് കുമാര്‍

ജ്വല്ലറി അറേബ്യ പ്രദർശന നഗരിയിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശകരുമായി സംവദിക്കുന്നു

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ വിവിധ വകുപ്പു മന്ത്രിമാരും പാര്‍ലമെന്റ്, ശൂറാ കൗണ്‍സില്‍ അംഗങ്ങളും മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയില്‍ നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡിലാണ് ഇത്തവണ പ്രദര്‍ശനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍നിന്നാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍നിന്ന് നൂറോളം പ്രദര്‍ശകരാണ് ഇത്തവണ പങ്കെടുക്കുന്നതെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മാതൃഭൂമിയോടു പറഞ്ഞു. ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 650 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുപ്പതാമത് പ്രദര്‍ശനത്തിന് അപ്രതീക്ഷിതമായ ജനാവലിയാണ് പ്രഥമദിവസം പ്രദര്‍ശന നഗരിയിലെത്തിയത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകീട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഇത്തവണയും ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ജ്വല്ലറി അറേബ്യയില്‍ പങ്കെടുക്കുന്നുണ്ട്. 2003 മുതലാണ് ഗോള്‍ഡ് കൗണ്‍സില്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ബഹ്‌റൈനിലുള്ള ഇന്ത്യന്‍ ജ്വല്ലറിയായ ദേവ്ജി ജ്വല്ലറിയും എക്‌സിബിഷനില്‍ എല്ലാ വര്‍ഷവും പങ്കെടുക്കുന്നുണ്ട്.




Content Highlights: jewellery arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented