ഇന്ത്യന്‍ സ്‌കൂള്‍ കായിക മേളയില്‍ ജെ.സി ബോസ് ഹൗസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി


ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജെ.സി ബോസ് ഹൗസ്

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക കായികമേളയില്‍ ജെ.സി ബോസ് ഹൗസ് 387 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സി.വി രാമന്‍ ഹൗസ് 378 പോയിന്റുമായി റണ്ണേഴ്സപ്പായി. 304 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് മൂന്നാം സ്ഥാനവും 283 പോയിന്റുമായി ആര്യഭട്ട ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇസ ടൗണ്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ റിഫ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിന്‍, റീം (വിദ്യാഭ്യാസ മന്ത്രാലയം) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എന്‍.എസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, അജയകൃഷ്ണന്‍ വി, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ.ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിന്‍ സ്‌കൂള്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ ബാന്‍ഡ്, ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചൈതന്യം വിളിച്ചോതുന്ന ഘോഷയാത്രകള്‍ എന്നിവയുടെ അകമ്പടിയോടെയുള്ള മാര്‍ച്ച് പാസ്റ്റ് കാണികളുടെ മനം കവര്‍ന്നു. മാര്‍ച്ച് പാസ്റ്റില്‍ 74 പോയിന്റോടെ ആര്യഭട്ട ഹൗസ് ഒന്നാം സമ്മാനം നേടി. 70 പോയിന്റ് വീതം നേടി സി വി രാമന്‍ ഹൗസും വിക്രം സാരാഭായ് ഹൗസും രണ്ടാം സമ്മാനം പങ്കിട്ടു. മാര്‍ച്ച് പാസ്റ്റില്‍ 61 പോയിന്റുമായി ജെ സി ബോസ് ഹൗസ് മൂന്നാം സമ്മാനം നേടി. പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അധ്യക്ഷനായിരുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി സൈക്കത്ത് സര്‍ക്കാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജി ആന്റണി നന്ദി പറഞ്ഞു. വിജയികള്‍ക്ക് അറുനൂറിലധികം മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.

വ്യക്തിഗത ചാമ്പ്യന്‍മാര്‍: 1. സൂപ്പര്‍ സീനിയര്‍ ആണ്‍കുട്ടികള്‍: മുഹമ്മദ് ഹഫീസ് (28 പോയിന്റ് -ജെ.സി ബോസ് ഹൗസ് ), 2.സൂപ്പര്‍ സീനിയര്‍ ഗേള്‍സ്: സാനിയ ഷാജി(28 പോയിന്റ് -സി.വി.രാമന്‍ ഹൗസ്), 3.സീനിയര്‍ ആണ്‍കുട്ടികള്‍: ആരോണ്‍ വിജു(28 പോയിന്റ് -സി.വി.രാമന്‍ ഹൗസ്),4. സീനിയര്‍ ഗേള്‍സ്: ആഗ്‌നസ് ചാക്കോ(24 പോയിന്റ് -ജെസി ബോസ് ഹൗസ്),5. പ്രീ-സീനിയര്‍ ആണ്‍കുട്ടികള്‍: ദിനോവ് റോണി (28 പോയിന്റ് -ജെസി ബോസ് ഹൗസ്), 6. പ്രീ-സീനിയര്‍ ഗേള്‍സ്: നേഹല്‍ റീന ബിജു (24 പോയിന്റ് -ജെസി ബോസ് ഹൗസ്),7. ജൂനിയര്‍ ആണ്‍കുട്ടികള്‍: അഫ്ലാ അബ്ദുള്‍ റസാഖ്(21 പോയിന്റ് വിക്രം സാരാഭായ് ഹൗസ്),8. ജൂനിയര്‍ പെണ്‍കുട്ടികള്‍: ജന്നത്ത് ദീപ് കൗര്‍ (23 പോയിന്റ് -ആര്യഭട്ട ഹൗസ്),9. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍: അലി ഹുസൈന്‍ അലി(19 പോയിന്റ് -ആര്യഭട്ട ഹൗസ്),10. സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍: മോണ അബ്ദുള്‍ മജീദ് (18 പോയിന്റ് -സി.വി രാമന്‍ ഹൗസ്).


Content Highlights: jc bose won overall championship at indian school sports fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented