ഐ.വൈ.സി.സി. യൂത്ത് ഫെസ്റ്റ് 'കിക്ക് ഓഫ്' കെ മുരളീധരന്‍ എം.പി. നിര്‍വ്വഹിച്ചു


ഐ.വൈ.സി.സി. യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം കെ മുരളീധരൻ എം.പി. നിർവ്വഹിക്കുന്നു

മനാമ: ബഹ്‌റൈനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ ഐ.വൈ.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും, ഇത് കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നും, വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളുമായി ഐ.വൈ.സി.സി. മുന്നോട്ടു പോകണമെന്നും കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കൂടിയായ കെ മുരളീധരന്‍ എം.പി. പറഞ്ഞു. ഐ.വൈ.സി.സി. യൂത്ത് ഫെസ്റ്റ് 2023 യുടെ പ്രചാരണ പരിപാടികള്‍ കിക്ക് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കെ. മുരളീധരന്‍ എം.പി. യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ജനുവരി 27 നു നടക്കുന്ന യൂത്ത് ഫെസ്റ്റ് 2023 യുടെ ലോഗോ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യമായ 'യുണൈറ്റ് ഇന്ത്യ' അന്വര്‍ത്ഥമാക്കുന്ന തരത്തില്‍, ഇന്ത്യയുടെ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന പല വര്‍ണ്ണങ്ങള്‍ കൂട്ടിേച്ചര്‍ത്തുകൊണ്ടുള്ളതാണ്. പ്രചാരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി. യുടെ ഒന്‍പത് ഏരിയാ കമ്മിറ്റികളെയും ബന്ധിപ്പിച്ചുകൊണ്ട് നടത്തുന്ന യൂത്ത് ഫെസ്റ്റ് വിളംബര ജാഥക്കുള്ള പതാകയും ദേശീയ
പ്രസിഡന്റിനു കൈമാറുകയും ചെയ്തു. ഈ പതാകയാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത്.വിവിധങ്ങളായ പരിപാടികളാണ് യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി ഫിനാന്‍സ്, പ്രോഗ്രാം ആന്‍ഡ് പബ്ലിസിറ്റി,
മാഗസിന്‍, റിസപ്ഷന്‍ തുടങ്ങിയ കമ്മിറ്റികളും ഇതിലെ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചംഗങ്ങള്‍ വീതം അടങ്ങുന്ന സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റസ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍, ദേശീയ സെക്രട്ടറി ബെന്‍സി ഗനിയുഡ്, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ബ്ലെസ്സണ്‍ മാത്യു, ഫിനാന്‍സ് കണ്‍വീനര്‍ അനസ് റഹിം, പ്രോഗ്രാം ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ വിന്‍സു കൂത്തപ്പള്ളി, മാഗസിന്‍ എഡിറ്റര്‍ ഫാസില്‍ വട്ടോളി, റിസപ്ക്ഷന്‍ കണ്‍വീനര്‍ ഷബീര്‍ മുക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: iycc youth fest kick off, k muralidharan mp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented