സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ ഐ.വൈ.സി.സി അനുശോചിച്ചു


ഐവൈസിസി അനുശോചനയോഗം

മനാമ: കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കണ്ണൂര്‍ ഡി സി സി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ.വൈ.സി.സി. ദേശീയ കമ്മറ്റി പ്രസിഡന്റ് ജിതിന്‍ പരിയാരം അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് അതിശക്തമായ സ്വാധീനമുള്ള പ്രദേശത്ത് നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നു വന്ന കോണ്‍ഗ്രസിന്റെ യുവ മുഖമായിരുന്നു പാച്ചേനിയുടേതെന്നും, കണ്ണൂരില്‍ തലയെടുപ്പോടുകൂടി നില്‍ക്കുന്ന ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ആസ്ഥാനം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാന്നെന്നും അനുശോചന യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എ സി എ ബക്കര്‍, സിംസ് ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് ചാള്‍സ് ആലുക്ക, ദേശീയ ചാരിറ്റി വിങ് കണ്‍വീനര്‍ ഷഫീക് കൊല്ലം, മുന്‍ ദേശീയ സെക്രട്ടറി ഫാസില്‍ വട്ടോളി, ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂര്‍ ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.



Content Highlights: IYCC condoles the demise of Satheesan Patcheni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented