.
മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്‌റൈന്‍ 2023-24 വര്‍ഷത്തെ പുനഃസംഘടനാ നടപടികള്‍ക്ക് തുടക്കമായി. വര്‍ഷാവര്‍ഷം ഭാരവാഹികള്‍ മാറി പുതിയ ഭാരവാഹികള്‍ വരുന്ന രീതിയാണ് ഐവൈസിസിക്കുള്ളത്. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ ഫെബ്രുവരി 10
മുതല്‍ ഏരിയാ തലങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി ഐവൈസിസിയുടെ ഒന്‍പത് ഏരിയകളിലുമായി മെമ്പര്‍ഷിപ്പ് കാമ്പയിനുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഏരിയാ കമ്മിറ്റികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടുവരുന്ന എക്‌സിക്യുട്ടീവ് അംഗങ്ങളില്‍നിന്നാണ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിലവിലെ പ്രസിഡന്റ് ജിതിന്‍ പരിയാരം, ബെന്‍സി ഗനിയുഡ്, വിനോദ് ആറ്റിങ്ങല്‍ എന്നിവരെ കഴിഞ്ഞദിവസം കൂടിയ എക്‌സിക്യുട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തി. സംഘടനാ അംഗത്വമെടുക്കുന്നതിനായി ബന്ധപ്പെടുക: 33412611, 36787929, 33914200
Content Highlights: iycc bahrain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..