ഐ വൈ സി ഇന്റർനാഷണൽ സംഘടിപ്പിച്ച ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ
മനാമ:ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഐ വൈ സി ബഹ്റൈന്‍ ചാപ്റ്റര്‍ ഹൃദയാരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഉമ്മല്‍ ഹസ്സത്ത് കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജൂലിയന്‍ ജോണി തോട്ടിയാന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. സല്‍മാനുല്‍ ഫാരിസ് അധ്യക്ഷത വഹിച്ച യോഗത്തിന് നിസാര്‍ കുന്നംകുളത്തിങ്ങല്‍ സ്വാഗതവും അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. പി.വി. ചെറിയാന്‍ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
ബി. എം. സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി, ഐ. വൈ. സി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ റംഷാദ് അയിലക്കാട്, സുനില്‍ ചെറിയാന്‍, ഫിറോസ് നങ്ങാരത്ത് ,ഫാസില്‍ വട്ടോളി, സജിന്‍ ഹെന്‍ട്രി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ.ഇഖ്ബാല്‍, ഐ വൈ സി കൗണ്‍സില്‍ അംഗം മുഹമ്മദ് റസാഖ്, കെ. എം. സി. സി നേതാവ് കാസിം നന്തി, ഹരീഷ് നായര്‍, ഷെമിലി പി ജോണ്‍, അഷ്റഫ് കാട്ടില്‍പീടിക, മാധ്യമപ്രവര്‍ത്തകന്‍ രാജീവ് വെള്ളിക്കോത്ത്, ഗഫൂര്‍ മൂക്കുതല, അബ്ദുല്‍ സലാം, മിനി മാത്യു, മണിക്കുട്ടന്‍, അന്‍വര്‍ നിലമ്പൂര്‍, റഷീദ് മാഹി, പവിത്രന്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതുപോലെയുള്ള ബോധവല്‍ക്കരണ ക്ളാസുകളും മെഡിക്കല്‍ ചെക്കപ്പുകളും ഐ വൈ സി ഇന്റര്‍നാഷണല്‍ വ്യാപകമായി നടത്തുമെന്നും സിപിആര്‍ പോലെയുള്ള പ്രാഥമിക ശുശ്രൂഷക്കുള്ള പരിശീലനങ്ങളും സംഘടന നടത്തുമെന്നും ബഹ്റൈന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു
Content Highlights: bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..