ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 10 മുതല്‍


അശോക് കുമാര്‍  

പി വി രാധാകൃഷ്ണപിള്ള, ഷബിനി വാസുദേവ്, ഫിറോസ് തിരുവത്ര എന്നിവർ വാർത്താ സമ്മേളനത്തിൽ

മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 10 മുതല്‍ 20 വരെ നടക്കുമെന്നും കേവലം പുസ്തകോത്സവം മാത്രമായിരിക്കില്ല, മറിച്ച് സാംസ്‌ക്കാരിക വിനിമയവും ധിഷണാശാലികളായ എഴുത്തുകാരെ ബഹറൈനിലെ സാഹിത്യ തല്‍പ്പരര്‍ക്ക് പരിചയപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ധൈഷണിക ഇടപ്പെടലുകളുമാണ് ബഹറൈന്‍ കേരളീയ സമാജം നടത്തുന്നതെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ലോകോത്തരമായ സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്ന പുസ്തകോത്സവത്തില്‍ നിരവധി കലാസാംസ്‌ക്കാരിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്ക്‌സിന്റ സഹകരണത്തില്‍ നടക്കുന്ന ബുക്ക് ഫെസ്റ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു. കോവിഡാനന്തരം നടക്കുന്ന പുസ്തകമേളയായതിനാല്‍ അനേകം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പുസ്തകോത്സവത്തിന്റെ കണ്‍വീനര്‍ ഷബിനി വാസുദേവ് അറിയിച്ചു.

നവംബര്‍ പത്തിന് വൈകിട്ട് ഏഴരക്ക് സമാജം ഡി.ജെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം നിര്‍വഹിക്കും. ഉദ്ഘാടന യോഗത്തില്‍ പ്രമുഖ കവിയും ഗാന രചിതാവുമായ അന്‍വര്‍ അലി മുഖ്യാതിഥിയായിരിക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ, ശശി തരുര്‍, കരണ്‍ താപ്പര്‍, സിജു വില്‍സന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, എം.മുകുന്ദന്‍ ,ജോസ് പനച്ചിപ്പുറം, ആനന്ദ് നീലകണ്ഠന്‍ ജോസഫ് അന്നംക്കുട്ടി ജോസ്, ശ്രീപാര്‍വ്വതി തുടങ്ങിയവര്‍ പങ്കെടുക്കുംശ്രദ്ധേയമായ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ തിരക്കഥാ പ്രകാശനം പ്രമുഖ നടന്‍ സിജു വില്‍സന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം മുകുന്ദന്റെ ഡല്‍ഹി എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരം, മോട്ടിവേഷനല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടിയുടെ പുസ്തകപ്രകാശനം, ചിത്രകല പ്രദര്‍ശനം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന കാലിഡീയോസ്‌കോപ് എന്ന പരിപാടി, മലയാളം ക്ലാസ്സിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ബഹ്റൈനിലെ എഴുത്തുകാരുടെ പുസ്തകപ്രകാശനം തുടങ്ങി അനേകം സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുമായുള്ള വെര്‍ച്വല്‍ സംവാദമാണ് ഇത്തവണത്തെ പുസ്തകോത്സവത്തിലെ മറ്റൊരു മുഖ്യ ആകര്‍ഷണം.

അയ്യായിരത്തോളം ടൈറ്റിലുകളില്‍ ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഡി.സി പുസ്തകോത്സവത്തില്‍ ഉണ്ടാവുക. ബഹറൈനിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ പുസ്തകമേള സന്ദര്‍ശിക്കും. രാവിലെ പത്ത് മുതല്‍ രാത്രി പതിനൊന്ന് മണി വരെ പുസ്തകോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. പുസ്തകം വാങ്ങുന്നവര്‍ക്ക് വിവിധ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത തുകയ്ക്ക് പുസ്തകം വാങ്ങിക്കുന്നവര്‍ക്ക് പുസ്തക ഷെല്‍ഫടക്കമുള്ള പാക്കേജുകള്‍ ലഭ്യമാണ്.

Content Highlights: international book fest in bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented