ബഹ്‌റൈനില്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയ്ക്ക് ബുധനാഴ്ച തുടക്കം


അശോക് കുമാര്‍

ഇന്റർനാഷണൽ എയർഷോ

മനാമ: ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയ്ക്ക് ബുധനാഴ്ച സഖീര്‍ ശെയ്ഖ് ഇസാ എയര്‍ ബേസില്‍ തുടക്കമാകും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാധാന്യമേറിയതും പ്രത്യേകതയുള്ളവയുമായ നിരവധി എയര്‍ക്രാഫ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ എത്തിയിട്ടുള്ളത്. ദിവസേന രാവിലെ ഒന്‍പതു മണിക്ക് പ്രദര്‍ശനം ആരംഭിക്കുമെങ്കിലും ഉച്ചയ്ക്കാണ് ഫ്‌ലൈയിങ്‌ ഡിസ്‌പ്ലേ ആരംഭിക്കുന്നത്. അഭ്യാസപ്രകടനം വീക്ഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഇന്നുമുതല്‍ സഖീറിലേക്ക് ഒഴുകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കുട്ടികള്‍ക്കായി വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ പൈതൃക ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളും നിരത്തിയിട്ടുള്ള പ്രത്യേക ഹെറിട്ടേജ് വില്ലേജ് സഖീറിലെ പ്രധാന ആകര്‍ഷണമായിരിക്കും.

യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യോമ മേഖലയിലെ വമ്പന്‍മാരുടെ പ്രകടനങ്ങള്‍ക്ക് വേദിയാകുന്ന എയര്‍ഷോ കാണികള്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 100 സൈനിക, സൈനികേതര പ്രതിനിധി സംഘങ്ങള്‍ മൂന്ന് ദിവസത്തെ എയര്‍ഷോയില്‍ പങ്കെടുക്കും. 14,000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് നടക്കുന്ന ഷോയില്‍ വ്യോമയാന രംഗത്തെ 120 ഓളം കമ്പനികളും പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈന് പുറമേ, അഞ്ച് രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാകും. മേഖലയിലെ വ്യോമയാന രംഗത്തെ പ്രമുഖ കമ്പനികളെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണ് എയര്‍ഷോ ഒരുക്കുന്നത്. കുടുംബങ്ങളുമായെത്തി എയര്‍ഷോ ആസ്വദിക്കുന്നതിന് ഫാമിലി ഏരിയ ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരിക്കും. അവിടെനിന്ന് ഷട്ടില്‍ ബസുകളില്‍ എയര്‍ഷോ നടക്കുന്ന സ്ഥലത്ത് എത്തിക്കും. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഫാമിലി ഏരിയ സോണ്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കും. വ്യോമാഭ്യാസ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നതിനൊപ്പം, ഹെറിറ്റേജ് വില്ലേജ്, ലൈവ് സംഗീത പരിപാടി, ഫുഡ് ഫെസ്റ്റിവല്‍, റൈഡുകള്‍ തുടങ്ങിയവയെല്ലാം ഫാമിലി ഏരിയയില്‍ ഒരുക്കിയിട്ടുണ്ട്.



ബഹ്റൈനിലെ നാടന്‍ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കുട്ടികള്‍ക്കായി ഫെയ്സ് പെയിന്റിങ്, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഗെയിമുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമുണ്ടായിരിക്കും.

Content Highlights: international air show


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented