ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദാറുൽ ശിഫ മെഡിക്കൽ സെന്ററിനെ ആദരിക്കുന്നു
മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്‍സ്പയര്‍ എക്സിബിഷനില്‍ സൗജന്യ വൈദ്യ സേവനം നടത്തിയ ദാറുല്‍ ശിഫ മെഡിക്കല്‍ സെന്ററിനെ ആദരിച്ചു.
ഹൂറ ദാറുല്‍ ശിഫ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ. ടി. മുഹമ്മദ് അലി ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വിയില്‍ നിന്നും ആദരം ഏറ്റു വാങ്ങി. എക്‌സിബിഷന്‍ സന്ദര്‍ശിച്ച നിരവധി പേര്‍ക്ക് സൗജന്യ വൈദ്യ പരിശോധന ലഭിച്ചത് വലിയ സഹായമായിരുന്നുവെന്ന് സഈദ് റമദാന്‍ നദ്‌വി വ്യക്തമാക്കി.
തുടര്‍ ചികിത്സക്കായി ദാറുല്‍ ശിഫ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രന്റ്‌സ് അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം കെ.ടി മുഹമ്മദലി പങ്കു വെച്ചു. ദാറുല്‍ ശിഫ സി.ഇ. ഒ. ഷമീര്‍ മുഹമ്മദ്, ഫ്രന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, സെക്രട്ടറി യൂനുസ് രാജ്, പി. ആര്‍. കണ്‍വീനര്‍ എ. എം. ഷാനവാസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Content Highlights: Inspire Exhibition Darul Shifa Medical Center was honored
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..