ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു


.

ഐ.വൈ.സി.സി റിഫാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും, ഭാരത് ജോഡോ യാത്രാ ഐക്യ ദാര്‍ഢ്യ സദസ്സും ഇന്ദിര നഗറില്‍ (സെഗയാ പാര്‍ട്ടി ഹാള്‍) സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ സിംസ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ചാള്‍സ് ആലുക്ക അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വീണ്ടെടുക്കുവാനായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഐക്യ ദാര്‍ഢ്യ സദസ്സില്‍ ബഹ്‌റൈനിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എ സി എ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി.

ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂര്‍, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, മുന്‍ ദേശീയ പ്രസിഡന്റുമാരായ ബ്ലെസ്സണ്‍ മാത്യു, അനസ് റഹിം, മുന്‍ ദേശീയ സെക്രട്ടറി ഫാസില്‍ വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു. റിഫാ ഏരിയാ പ്രസിഡന്റ് കിഷോര്‍ ചെമ്പിലോട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏരിയ ആക്ടിങ് സെക്രട്ടറി ജോണ്‍ ആലപ്പാട്ട് സ്വാഗതവും, ഏരിയ ട്രഷറര്‍ അഖില്‍ കെ കെ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ലൈജു തോമസ്, ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് ദേവസി, ലിബിന്‍, ബിനു കുണ്ടറ, ജ്യോതിലാല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: Indiragandhi, Martyrdom Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented