ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് വര്‍ണാഭമായ തുടക്കം


ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ 'തരംഗ് 2022' സ്റ്റേജ് മത്സരങ്ങള്‍ക്ക്, ഇസ ടൗണ്‍ കാമ്പസില്‍ വര്‍ണാഭമായ തുടക്കം. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ദീപം തെളിയിച്ചു. സെക്രട്ടറി സജി ആന്റണി, നിര്‍വാഹക സമിതി അംഗം രാജേഷ് എം എന്‍, പ്രിന്‍സിപ്പാള്‍ വി ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ. ദേവസി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ ആനന്ദ് നായര്‍ സ്വാഗതം പറഞ്ഞു.

നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് എന്നിവ ആദ്യ ദിനത്തില്‍ അരങ്ങേറി. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ യുവജനോത്സവങ്ങളിലൊന്നാണ്. സ്റ്റേജ് പരിപാടികള്‍ നവംബര്‍ 19 വരെ തുടരും. നവംബര്‍ 23 ന് ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ വേദിയില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കും. കലാശ്രീ, കലാപ്രതിഭ അവാര്‍ഡുകളും ഹൗസ് ചാമ്പ്യന്‍ അവാര്‍ഡുകളും ഗ്രാന്‍ഡ് ഫിനാലെയില്‍ വിതരണം ചെയ്യും.



ഒരാഴ്ചയായി സ്റ്റേജ് ഇതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയായിരുന്നു. ഇസ ടൗണ്‍ കാമ്പസിലെ എല്ലാ വിദ്യാര്‍ഥികളും ഈയിടെ നടന്ന ഉപന്യാസരചനാ മത്സരത്തില്‍ പങ്കെടുത്തു. കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സ്‌കൂള്‍ യുവജനോത്സവം ഓണ്‍ലൈനായാണ് നടത്തിയിരുന്നത്. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി.ബോസ്, സി.വി. രാമന്‍ എന്നിങ്ങനെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരം.

സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കലാശ്രീ, കലാപ്രതിഭ അവാര്‍ഡുകള്‍ സമ്മാനിക്കും. കുറ്റമറ്റതും വേഗത്തിലുള്ളതുമായ ഫലപ്രഖ്യാപനത്തിനായി ഇന്ത്യന്‍ സ്‌കൂള്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പാള്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.

Content Highlights: indian school youth festival grand start


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented