ഇന്ത്യന്‍ സ്‌കൂളില്‍ തരംഗ് കലോത്സവത്തിന്  തുടക്കം


മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് ഞായറാഴ്ച ഇന്ത്യന്‍ സ്‌കൂളില്‍ തിരി തെളിയും. കലയുടെ രാപ്പകലുകള്‍ സമ്മാനിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സത്തിലെ സ്റ്റേജ് ഇനങ്ങള്‍ക്കാണ് തുടക്കമാവുന്നത്. 120-ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഈ കലോത്സവം ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം ആറിന് ഇസ ടൗണിലെ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റേജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും.

തുടര്‍ന്ന് നാടോടി നൃത്തം, മൈം, മോണോ ആക്ട് എന്നിവ അരങ്ങേറും. വിവിധ വേദികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 23-നു ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. ഗ്രാന്‍ഡ് ഫിനാലെയില്‍ കലാശ്രീ, കലാപ്രതിഭ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞ ശേഷം നടക്കുന്ന കലോത്സവത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാര്‍ഥികള്‍ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏര്‍പ്പെട്ടു വരികയായിരുന്നു.

കലോത്സവത്തില്‍ ഹൗസ് സമ്പ്രദായമാണ് ഇന്ത്യന്‍ സ്‌കൂള്‍ പിന്തുടരുന്നത്. വിദ്യാര്‍ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ് , സി.വി. രാമന്‍ എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തില്‍ കിരീടം ചൂടാന്‍ മത്സരിക്കുന്നത്. ആറു മുതല്‍ 17 വയസു വരെയുള്ള വിദ്യാര്‍ഥികളെ നാല് പ്രായ വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. സ്റ്റേജ്, നോണ്‍ സ്റ്റേജ് ഇനങ്ങളിലായി ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന വിദ്യാര്‍ഥികളാണ് കലാശ്രീ, കലാപ്രതിഭ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാവുക.

ഫലപ്രഖ്യാപനത്തിനായി നടത്താനായി പ്രത്യേക സോഫ്ട്‌വെയര്‍ ഇന്ത്യന്‍ സ്‌കൂള്‍ തയ്യാറാക്കിയിട്ടുണ്ട് . 800- ഓളം ട്രോഫികളാണ് കൗമാര പ്രതിഭകളെ കാത്തിരിക്കുന്നത്. യാതൊരു പരാതികളുമില്ലാതെ അടുക്കും ചിട്ടയോടെയും കലോത്സവം നടത്താന്‍ സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍ പറഞ്ഞു.

രണ്ടു കാമ്പസുകളിലായി 12000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളിന്റെ കലണ്ടറില്‍ ഏവരും ഉറ്റുനോക്കുന്ന കലാ മാമാങ്കമാണ് തരംഗ് എന്ന യുവജനോത്സവമെന്ന് സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. സ്റ്റേജ് ഇതര മത്സരങ്ങളില്‍ ആവേശജനകമായ പങ്കാളിത്തമാണ് വിദ്യാര്‍ഥികളില്‍ നിന്നും ഉണ്ടായതെന്ന് പ്രിന്‍സിപ്പല്‍ വി .ആര്‍. പളനിസ്വാമി പറഞ്ഞു.

Content Highlights: indian school, tharang , bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented