ഇന്ത്യന്‍ സ്‌കൂള്‍ തരംഗ്: ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാര്‍


അശോക് കുമാര്‍   

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്യുന്നു

മനാമ: ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന തരംഗ് ്ര്രഗാന്‍ഡ് ഫിനാലെയില്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. അത്യന്തം വാശിയേറിയ യുവജനോത്സവത്തില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. ആവേശകരമായ കലോത്സവത്തില്‍ 1756 പോയിന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്സ് അപ്പ്. 1517 പോയിന്റുമായി ജെ.സി.ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സി.വി.രാമന്‍ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി. കലാരത്ന പുരസ്‌കാരം സി.വി രാമന്‍ ഹൗസിലെ കൃഷ്ണ രാജീവന്‍ നായര്‍ 66 പോയിന്റോടെ കരസ്ഥമാക്കി. കലാശ്രീ പുരസ്‌കാരത്തിനു 53 പോയിന്റോടെ ആര്യഭട്ട ഹൗസിലെ അരുണ്‍ സുരേഷ് അര്‍ഹനായി. ഇരുവരും ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

ഗ്രൂപ്പ് ചാമ്പ്യന്മാര്‍: അക്ഷയ ബാലഗോപാല്‍ (ലെവല്‍ എ-62 പോയിന്റ്-സി.വി രാമന്‍ ഹൗസ്), ഇഷിക പ്രദീപ് (ലെവല്‍ ബി- 50 പോയിന്റ്-സി.വി രാമന്‍ ഹൗസ്), ശ്രേയ മുരളീധരന്‍ (ലെവല്‍ സി -55 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്) , ദീപാന്‍ഷി ഗോപാല്‍ (ലെവല്‍ ഡി- 51 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്). ഹൗസ് സ്റ്റാര്‍ അവാര്‍ഡുകള്‍: ഹിമ അജിത് കുമാര്‍ (സി.വി രാമന്‍ ഹൗസ് -31 പോയിന്റ്), രുദ്ര രൂപേഷ് അയ്യര്‍ (വിക്രം സാരാഭായ് ഹൗസ്-43 പോയിന്റ്), വിഘ്‌നേശ്വരി നടരാജന്‍ (ആര്യഭട്ട ഹൗസ് 48 പോയിന്റ്), ജിയോണ്‍ ബിജു മനക്കല്‍ (ജെ.സി ബോസ് ഹൗസ്-42 പോയിന്റ്).

തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ ലേബര്‍ അഫയേഴ്സ് അഹമ്മദ് ജെ അല്‍ ഹൈക്കി, വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യുട്ടി ഡയറക്ടര്‍ റീം അല്‍ സാനെയ്, ശൈഖ അല്‍ സാബെയി (ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് എജുക്കേഷന്‍) ക്യാപ്റ്റന്‍ ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ പ്രേമലത എന്‍.എസ്, അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, രാജേഷ് എം.എന്‍, അജയകൃഷ്ണന്‍ വി, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. സമ്മാനാര്‍ഹമായ നാടോടിനൃത്തം, അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് , വെസ്റ്റേണ്‍ ഡാന്‍സ് തുടങ്ങിയവ അവതരിപ്പിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഹരം പകര്‍ന്നു. ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.നവംബര്‍ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയില്‍ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. 24ന് സിദ്ധാര്‍ഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകര്‍ഷണം. സച്ചിന്‍ വാര്യര്‍, ആവണി, വിഷ്ണു ശിവ, അബ്ദുല്‍ സമദ് എന്നിവരും സംഘത്തില്‍ ഉള്‍പ്പെടും. 25നു ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണല്‍ സ്റ്റേഡിയത്തിനു സമീപം പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും സ്‌കൂളിലേക്ക് ഷട്ടില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയര്‍ ടിക്കറ്റുകള്‍ സ്‌കൂളില്‍ ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്‌സ് പാര്‍ട്ണര്‍ സ്റ്റാര്‍ വിഷനാണ്. സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Content Highlights: indian school tarang


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented