ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകാ ഐക്യരാഷ്ട്ര സഭാസേമ്മളനം സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച മാതൃകാ ഐക്യരാഷ്ട്ര സഭാസമ്മേളനം

മനാമ: നേതൃത്വഗുണവും ആശയ വിനിമയവും വളര്‍ത്തിയെടുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഇസ ടൗണ്‍ കാമ്പസില്‍ നടന്നു. ദ്വിദിന സമ്മേളനം, സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പള്‍ വി.ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസ്സി, വൈസ് പ്രിന്‍സിപ്പള്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എട്ടു സ്‌കൂളുകളില്‍ നിന്നുള്ള മുന്നൂറോളം വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ എന്ന മാതൃകയില്‍ ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ഫറന്‍സിനു വിദ്യാര്‍ഥികള്‍ അടങ്ങുന്ന കമ്മിറ്റി തന്നെയാണ് നേതൃത്വം നല്‍കിയത്. ദേശീയ ഗാനത്തോടെയാണ്‌ പരിപാടി ആരംഭിച്ചത്. പ്രിന്‍സിപ്പള്‍ വി ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. വിമര്‍ശനാത്മക ചിന്തയും നേതൃത്വപരമായ കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഇത്തരം സമ്മേളനം സഹായിക്കുമെന്ന് പ്രിന്‍സ് എസ് നടരാജന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.



ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, ലോകെത്തക്കുറിച്ചുള്ള പഠനം എന്നത്തേക്കാളും പ്രധാനമാണെന്ന് പ്രിന്‍സ് നടരാജന്‍ പറഞ്ഞു. സെക്രട്ടറി ജനറല്‍ റോഷെല്‍ സന്തോഷ്പോള്‍, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ദേവിക സുരേഷ് എന്നിവരും സംസാരിച്ചു. അതത് കൗണ്‍സിലുകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും സംവാദത്തിലും വിദ്യാര്‍ഥികള്‍ ഏര്‍പ്പെട്ടു.

ഓരോ കൗണ്‍സിലിന്റെയും ചര്‍ച്ചകള്‍ നയിച്ചത് യുഎഇ നയതന്ത്ര ശൈലിയില്‍ നടപടിക്രമങ്ങള്‍ നയിച്ച വിദ്യാര്‍ഥികളായിരുന്നു. സമാപന സമ്മേളനത്തില്‍ ഓരോ കൗണ്‍സിലിലും മികവ് തെളിയിച്ച പ്രതിനിധികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം നല്‍കി. ഡയറക്ടര്‍മാരായ ഛായ ജോഷി, ശ്രീസദന്‍ ഒ.പി, പ്രജിഷ ആനന്ദ്, ദില്‍ന ഷജീബ്, ഡാനി തോമസ്, ആശാലത എന്നിവര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.

റോഷല്‍ സേന്താഷ് പോള്‍ (സെക്രട്ടറി ജനറല്‍), ദേവിക സുരേഷ് (ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍), അനുഗ്രഹ സൂസന്‍ സാം, രിതിക അനൂപ് (സ്റ്റുഡന്റ് ഡയറക്ടര്‍മാര്‍), ആല്‍ഫിയ അഷ്‌റഫ് (ലോജിസ്റ്റിക്‌സ്), സാനിയ സൂസന്‍ ജോണ്‍ (ഫിനാന്‍സ്), ജോഷ്വ ജോര്‍ജ്ജ് ഷാജി (മാധ്യമ വിഭാഗം), ആര്യന്‍ അറോറ (സെക്യൂരിറ്റി), ജന്നത്ത് കമറുദ്ദീന്‍ (പിആര്‍), സൈനബ് അര്‍ഷാദ് റാസ (ഹോസ്പിറ്റാലിറ്റി ), ജൂയി കെല്‍ക്കര്‍ (ഗവേഷണം), ഹെലന്‍ എല്‍സ ജോര്‍ജ്ജ് (ട്രെയിനിംഗ്), ഹരിറാം ചെമ്പ്ര (നടപടിക്രമങ്ങള്‍), ആദില ഇഷ (ക്രൈസിസ്) ജോവാന ജെസ് ബിനു (സെക്രട്ടേറിയറ്റ് അംഗം) എന്നിവരടങ്ങുന്നതണ് സംഘാടക സമിതി.

Content Highlights: indian school students conducted un model conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented