തൻവി സനക നാഗ
മനാമ: ക്യാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി തന്വി സനക നാഗ (13) ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തന്റെ മുടി ദാനമായി നല്കി. തന്റെ 24 ഇഞ്ച് (60.96 സെ.മീ) നീളമുള്ള മുടി തന്വി കൈമാറിയത്. മുടി ദാനം ചെയ്യുന്നതിലൂടെ വിഗ് ആവശ്യമുള്ള കുട്ടികള്‍ക്കു അതു ലഭിക്കും. ഇന്ത്യന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്വി.
'ബഹ്റൈനിലെ കാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്നതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന കാന്‍സര്‍ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും മാതാപിതാക്കള്‍ എന്നോട് പറഞ്ഞിരുന്നു. അവരെ പിന്തുണയ്ക്കാനും ലോകത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം നല്‍കാനും ഈ അവസരം നല്‍കിയതിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. തന്വി പറഞ്ഞു.
ഇന്ത്യന്‍ പ്രവാസികളായ, ചെന്നൈ സ്വദേശി രാജേഷ് സനക ദശരഥയുടെയും (ഇന്റര്‍കോള്‍ ഡിവിഷന് മാനേജര്‍) സ്വാതി സനക നാഗയുടെയും മകളാണ് തന്വി. ഇളയ സഹോദരി സന്‍വി സനക നാഗ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2018 മുതല്‍ തന്വി തന്റെ മുടി വളര്ത്തുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ പറഞ്ഞു.
''മകള്‍ ചെറുപ്പത്തില്‍ തന്നെ ഈ കാരുണ്യ പ്രവൃത്തി മനസ്സിലാക്കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അത്തരം ഉദാത്തമായ കാരുണ്യ പ്രവൃത്തികള്‍ പതിവായി ചെയ്യുന്ന ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയായിരുന്നു. ഇത്തരം സദ്പ്രവൃത്തികള്‍ ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് മാനേജ്മെന്റിന് നന്ദി പറയുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി എന്നിവര്‍ തന്‍വിയുടെ കാരുണ്യ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
Content Highlights: indian school student donates her hair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..