ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം ശ്രദ്ധേയമായി


By അശോക് കുമാർ 

2 min read
Read later
Print
Share

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷികദിന ആഘോഷത്തിൽനിന്ന്

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം 'ഫാന്റസിയ-2023' ജഷൻമാൾ ഒാഡിറ്റോറിയത്തിൽ ആഘോഷിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അതിഥികളുടെയും വൻ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സ്കൂളിന്റെ നേട്ടങ്ങൾ ആഘോഷിക്കാനും ഒരുമിച്ചു ചേരുന്നതിനും വേദിയൊരുക്കിയ വാർഷിക ദിനാചരണം ഉജ്ജ്വല വിജയമായിരുന്നു. മുഖ്യാതിഥി വിദ്യാഭ്യാസ റിസ്ക് അസസ്മെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ആക്ടിംഗ് ഡയറക്ടർ റീം അൽ സനൈ, വിദ്യാഭ്യാസ വിദഗ്ധരായ സാറാ ഇബ്രാഹിം അൽദേരാസി, റീം മുഹമ്മദ് അൽദാൻ, ശൈഖ റാഷിദ് അൽ ഖലീഫ, കമ്മിറ്റി അഫയേഴ്സ് സ്പെഷ്യലിസ്റ്റ് അലി ഖലീഫ അൽജൗദർ എന്നിവർ ദീപം തെളിയിച്ചു.

സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

ബഹ്റൈന്റെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച ശേഷം വിശുദ്ധ ഖുർആൻ പാരായണം, വിദ്യാർഥികൾ അവതരിപ്പിച്ച സ്കൂൾ ഗാനം എന്നിവയോടെയാണ് പരിപാടികൾ ആരംഭിച്ചത്. സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ അടങ്ങുന്ന സംഘം സ്വാഗത നൃത്തം അവതരിപ്പിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു.

കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ജീവിതത്തിൽ വിജയം കൈവരിക്കാൻ ആവശ്യമായ കഴിവുകൾ നൽകുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു. കുട്ടികളിലെ മികവ് പുറത്തെടുക്കാൻ സ്കൂൾ കരുതലും പിന്തുണയുമുള്ള അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് സജി ആന്റണി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്കും 2022-23 അധ്യയന വർഷത്തെ ഗ്രൂപ്പ് ചാമ്പ്യൻമാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ഷോ ആങ്കറിംഗ്, ഗാനങ്ങൾ, നൃത്തങ്ങൾ, തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കഴിവുകൾ ആഘോഷങ്ങളിൽ പ്രദർശിപ്പിച്ചു. പരിപാടികൾക്കു എൽ.കെ.ജി. മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് അവതാരകരായത്. അധ്യയന വർഷത്തെ വിശേഷങ്ങൾ അസി. ഹെഡ് ബോയ് ബ്ലെസ്വിൻ ബ്രാവിൻ അവതരിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ നൃത്തവും ഫാഷൻ ഷോയും മിഴിവേകി.

വർണ്ണാഭമായ വസ്ത്രങ്ങളും ചടുലമായ സംഗീതവും കൊണ്ട് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ചിത്രീകരിക്കുന്നതായിരുന്നു പരിപാടികൾ. വിദ്യാർഥികൾ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് കാണികളുടെ കൈയടി ഏറ്റുവാങ്ങി. ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം എന്നിവർ നന്ദി പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സാക്ഷ്യപത്രമായിരുന്നു പരിപാടി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സേവനം നൽകിയിരുന്നു. പരമ്പരാഗത ബഹ്റൈൻ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ സ്വാഗതസംഘം വിശിഷ്ടാതിഥികൾക്ക് ഗംഭീര സ്വീകരണം നൽകി ഒാഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

Content Highlights: Indian School Rifa Campus Anniversary Day was remarkable

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

കെ.പി.എ. എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2023

Jun 6, 2023


image

1 min

സി.ബി.എസ്.ഇ. വിജയികളെ അനുമോദിച്ചു 

Jun 6, 2023


PAINTING EXHIBITION

1 min

സ്ത്രീകളുടെ പെയിന്റിംഗ് എക്‌സിബിഷന്‍ സമാപിച്ചു

Jun 6, 2023

Most Commented