ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ സ്ഥാനമേറ്റു


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് പ്രിഫെക്ട്മാരുടെ സ്ഥാനാരോഹണ ചടങ്ങ്

മനാമ: പുതുതായി തെരഞ്ഞെടുത്ത സ്‌കൂള്‍ പ്രിഫെക്ട്മാരുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-അക്കാദമിക്സ് മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹെഡ് ബോയ് ആല്‍വിന്‍ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേള്‍ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം, അസി. ഹെഡ് ബോയ് ബ്ലെസ്വിന്‍ ബ്രാവിന്‍, അസി. ഹെഡ് ഗേള്‍ സ്വാതി ചവറട്ടില്‍ സിജേഷ്, ഇക്കോ മോണിറ്റര്‍ വത്തീന്‍ ഖാലിദ് എസ് അല്‍ഹര്‍ബി എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചു വിദ്യാര്‍ത്ഥി നേതാക്കള്‍ സ്ഥാനമേറ്റു. ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം, സ്‌കൂള്‍ ഗാനം, ദീപം തെളിക്കല്‍ എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ നല്‍കുന്ന ചുമതലകള്‍ ഏറ്റെടുക്കാനും അവരുടെ നേതൃപാടവം, ആശയവിനിമയം എന്നിവ ഉപയോഗിച്ച് സ്‌കൂളിനെ പുതിയ ഉയരങ്ങളിലെത്തിക്കാനുമുള്ള അവസരമാണ് ഇതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.



സ്‌കൂളിന്റെ എല്ലാ തലങ്ങളിലും പ്രധാന നേതൃത്വഗുണങ്ങള്‍ പഠിക്കാനും മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്ന് ഇസി അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം തന്റെ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. വിശിഷ്ടാതിഥി, പ്രിന്‍സിപ്പല്‍, പ്രധാന അധ്യാപകര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്‍കി. പുതുതായി നിയമിതരായ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചതുപോലെ, ഓരോ ക്ളാസ് റൂമിലും ഒരു ലൈബ്രറി എന്ന ഉദ്യമത്തിനു തുടക്കം കുറിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. സ്‌കൂളുകളിലെ നല്ല നേതൃത്വം അധ്യാപകര്‍ക്ക് പ്രചോദനവും പഠിതാക്കള്‍ക്ക് ഉയര്‍ന്ന പഠന അനുഭവവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രിഫെക്ടോറിയല്‍ കൗണ്‍സിലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃസ്ഥാനം വഹിക്കാനുള്ള മികച്ച മാര്‍ഗമാണെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.

Content Highlights: Indian School Rifa Campus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented