ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച മാതൃകാ യു.എൻ സമ്മേളനം
മനാമ: നേതൃപാടവവും സംസാര നൈപുണ്യവും വളര്‍ത്തിയെടുക്കാനുതകുന്ന ഇന്ത്യന്‍ സ്‌കൂള്‍ മാതൃകാ യു.എന്‍ സമ്മേളനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണില്‍ വറുഗീസ്, രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായുന്നു.
6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ബഹ്റൈനിലെ 11 സ്‌കൂളുകളില്‍ നിന്നുള്ള 370 പ്രതിനിധികള്‍ എട്ടാമത് മാതൃകാ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികളെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രസക്തമായ ലോകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനം പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.
സ്റ്റുഡന്റ് ഡയറക്ടര്‍ ആര്യന്‍ അറോറയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തി. ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു. സെക്രട്ടറി ജനറല്‍ ജോവാന ജെസ് ബിനു സമ്മേളനം തുടങ്ങുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിദ്യാര്‍ത്ഥികളുടെ ഭാഷാ നൈപുണ്യം, എഴുത്ത്, ഗവേഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനു ഇന്ത്യന്‍ സ്‌കൂള്‍ മാതൃകാ യു.എന്‍ സമ്മേളനം സഹായിക്കുമെന്ന് പ്രിന്‍സ് എസ് നടരാജന്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനവും സുരക്ഷയും, മനുഷ്യാവകാശങ്ങളും, വികസനവും, നിയമവാഴ്ചയും സംബന്ധിച്ച കാര്യങ്ങള്‍ ഇത്തരം സമ്മേളനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുവെന്നു പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
തുടര്‍ന്ന് വിവിധ ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംവാദത്തിനുമായി വിദ്യാര്‍ത്ഥികള്‍ വെവ്വേറെയുള്ള കൗണ്‍സിലുകളിലേക്ക് നീങ്ങി. ഓരോ കൗണ്‍സിലിന്റെയും ചര്‍ച്ചകള്‍ നയിച്ചത് യഥാര്‍ത്ഥ യുഎന്‍ നയതന്ത്ര ശൈലിയില്‍ നടപടിക്രമങ്ങള്‍ നയിച്ച ചെയര്‍മാരായിരുന്നു. സമാപന സമ്മേളനത്തില്‍ ഓരോ കൗണ്‍സിലിലും മികവ് തെളിയിച്ച പ്രതിനിധികള്‍ക്ക് വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മോഡല്‍ യുഎന്‍ കോണ്‍ഫറന്‍സ് ഡയറക്ടര്‍മാരായ ഛായ ജോഷി, ശ്രീസദന്‍ ഒപി, പ്രജിഷ ആനന്ദ്, ദില്‍ന ഷജീബ്, ഡാനി തോമസ്, എലിസബത്ത് സല്‍ദാന്‍ഹ, ആശാലത എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്‍കി. സെക്രട്ടറി ജനറല്‍ ജോവാന ജെസ് ബിനു, ഓര്‍ഗനൈസിംഗ് കമ്മിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ ആര്യന്‍ അറോറ, സ്റ്റുഡന്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഹരിറാം ചെമ്പ്ര എന്നിവര്‍ സമ്മേളനത്തിന്റെ സുഗമമായ നടത്തിനു ചുക്കാന്‍ പിടിച്ചു.
Content Highlights: Indian School Model UN conference to discuss global issues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..