ഇന്ത്യന്‍ സ്‌കൂള്‍ മെഗാ മേളയും ഭക്ഷ്യമേളയും നവംബര്‍ 23, 24, 25 തീയതികളില്‍


ഇന്ത്യൻ സ്‌കൂൾ മെഗാ മേള സംഘാടകർ വാർത്താസമ്മേളനത്തിൽ

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ മെഗാമേളയും ഭക്ഷ്യമേളയും നവംബര്‍ 23, 24, 25 തീയതികളില്‍ ഇസ ടൗണിലെ സ്‌കൂള്‍ കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ യുവജനോത്സവം തരംഗിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ദക്ഷിണേന്ത്യന്‍ പിന്നണി ഗായകരായ സിദ്ധാര്‍ത്ഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീത പരിപാടികള്‍ നവംബര്‍ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗായകരായ സച്ചിന്‍ വാര്യര്‍, വിഷ്ണു ശിവ, അവനി, അബ്ദുള്‍ സമദ് എന്നിവര്‍ ഗായക സംഘത്തിലെ മറ്റു അംഗങ്ങള്‍. നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും. സ്റ്റാര്‍ വിഷന്‍ ഇവന്റ് പാര്‍ട്ണറായ മെഗാ ഫെയറില്‍ വിപുലമായ പരിപാടികളാണ് സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിനു മിത്സുബിഷി എഎസ്എക്‌സ് കാറും രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് 5 എംജി കാറും ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ അവതാരകരായ സയാനി മോട്ടോഴ്‌സ് സമ്മാനിക്കും.

501 അംഗ കമ്മിറ്റിയില്‍ രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ബിസിനസ് പ്രമുഖനായ ഷാനവാസ് പി കെ ജനറല്‍ കണ്‍വീനറും മുഹമ്മദ് മാലിം രക്ഷാധികാരിയും വിപിന്‍ പിഎം കോ-ഓര്‍ഡിനേറ്ററുമായ സംഘാടക സമിതിയില്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കളും ഉള്‍പ്പെടുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12,000 വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയാണ് സ്‌കൂള്‍ മേള പ്രധാനമായും സംഘടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിറ്റി സ്‌കൂള്‍ എന്ന നിലയില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ സഹായിക്കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണ്. ഓരോ വര്‍ഷവും മേളയില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വഴി അര്‍ഹരായ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 2019 മുതല്‍ സ്‌കൂളിന് മേള നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, മേളയിലെ സ്റ്റാള്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സ്‌കൂളിന് ലഭിക്കുന്നത്. സ്‌കൂള്‍ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. യുവജനോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നവംബര്‍ 23ന് ഗ്രാന്‍ഡ് ഫിനാലെയില്‍ വിതരണം ചെയ്യും. മേളയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാകും. ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ദേശീയ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും.

മേള ദിവസങ്ങളില്‍ സ്‌കൂള്‍ കാമ്പസില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. സ്‌കൂള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വിനോദ പരിപാടികളും അനുബന്ധ സ്റ്റാളുകളും അത്ലറ്റിക് ഗ്രൗണ്ടില്‍ ഭക്ഷണ സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. വിവിധ വിനോദ പരിപാടികളും കുട്ടികള്‍ക്കായി ഗെയിം സ്റ്റാളുകളും ജഷന്‍മല്‍ ഓഡിറ്റോറിയത്തിലുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാചക വൈവിധ്യം അനുഭവിക്കാന്‍ മെഗാ ഫെയര്‍ ഫുഡ് സ്റ്റാളുകള്‍ അവസരമൊരുക്കും. കുടുംബങ്ങള്‍ക്ക് വിനോദ പരിപാടികള്‍ ആസ്വദിക്കാനുള്ള കാര്‍ണിവലായിരിക്കും ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍. മേളയും പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ കവചത്തിലും ആയിരിക്കും. മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്‌കൂളിനെതിരെ നിക്ഷിപ്ത താല്‍പ്പര്യമുള്ള ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം കിംവദന്തികളില്‍ അകപ്പെടരുതെന്ന് സ്‌കൂള്‍ രക്ഷാകര്‍തൃ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ ഏറ്റെടുത്തിരിക്കുന്ന ഈ മഹത്തായ ദൗത്യത്തില്‍ സ്‌കൂളിന് പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കണമെന്ന് എല്ലാ രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എന്‍ എസ്, ബിനു മണ്ണില്‍ വറുഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, അജയകൃഷ്ണന്‍ വി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസി, ഫെയര്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാനവാസ് പി കെ, രക്ഷാധികാരി മുഹമ്മദ് മാലിം, ജനറല്‍ കോഓര്‍ഡിനേറ്റര്‍ വിപിന്‍ പി എം എന്നിവര്‍ പങ്കെടുത്തു.

Content Highlights: indian school mega fest from on november 23, 24 and 25


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented