ഇന്ത്യൻ സ്കൂൾ ഒരുക്കിയ മെഗാ ഫെയറിംൽ അരങ്ങേറിയ കലാപരിപാടികളിൽനിന്ന്
മനാമ: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ സ്കൂള്‍ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വിജയകരമായ പര്യവസാനം. മെഗാ ഫെയറിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ കുടുംബ സമേതം സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയത് ശ്രദ്ധേയമായി. ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിച്ച സംഗീത നിശ അനുഭവവേദ്യമായി. സഹൃദയ സംഘം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ജനകീയ കലാരൂപമായ ഒപ്പനയും റിഫ കാമ്പസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗോവന്‍ നൃത്തവും കാണികളെ ഹഠാതാകര്ഷിച്ചു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ-അപ് യുസഫ് യാക്കൂബ് ലോറി, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസൈന്മെന്റ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ റീം അല്‍ സാനെയി, സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്മാന് ജയഫര്‍ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എന്‍.എസ്, അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, രാജേഷ് എം.എന്‍, അജയകൃഷ്ണന്‍ വി, മുഹമ്മദ് ഖുര്‍ഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര് പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്സണ് കെ ദേവസി, ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ഷാനവാസ് പി.കെ,സ്റ്റാര്‍ വിഷന്‍ ചെയര്മാന് സേതുരാജ് കടക്കല്‍, ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ മെഗാഫെയര്‍ സുവനീറിന്റെ പ്രകാശനം ഫെയര്‍ സുവനീര്‍ എഡിറ്റര്‍ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റര്‍ ശ്രീസദന്‍ ഒ.പി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി നിര്‍വഹിച്ചു. പ്രിന്‍സ് എസ് നടരാജന് അധ്യക്ഷനായിരുന്നു. സ്കൂള്‍ അധ്യാപികമാരായ പ്രജീഷ ആനന്ദ്, സവിത രാജേഷ്, സുമി മേരി ജോര്‍ജ്, അമല കെ.ടി എന്നിവര്‍ അവതാരകരായിരുന്നു.
മെഗാ ഫെയര്‍ വന്‍ വിജയമാക്കുന്നതിന് പങ്കു വഹിച്ച മന്ത്രാലയങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, സംഘാടക സമിതി അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്പോണ്‍സര്‍മാര്‍, മറ്റു അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ക്ക് പ്രിന്‍സ് നടരാജന് നന്ദി പറഞ്ഞു. സയാനി മോട്ടോഴ്സ് അവതരിപ്പിച്ച മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാര്‍ട്ണര്‍ സ്റ്റാര്‍ വിഷനായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയര്‍ റാഫിള്‍ നറുക്കെടുപ്പ് വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നവംബര്‍ 27 ഞായറാഴ്ച രാവിലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: indian school mega fair ends
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..