ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിന് സ്വാഗത സംഘം രൂപീകരിച്ചു 


അശോക് കുമാര്‍ 

.

മനാമ: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ സ്‌കൂള്‍ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നവംബര്‍ 23, 24, 25 തിയ്യതികളിലാണ് മെഗാഫെയര്‍ നടക്കുക. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങിയ 501 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ബിസിനസ് പ്രമുഖനായ പി ഷാനവാസ് ജനറല്‍ കണ്‍വീനറും മുഹമ്മദ് മാലിം രക്ഷാധികാരിയുമായ സ്വാഗത സംഘകമ്മിറ്റിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരും അംഗങ്ങളാണ്. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്റെയും സെക്രട്ടറി സജി ആന്റണിയുടെയും നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് സ്‌കൂള്‍ മെഗാഫെയറാണ് ഇത്തവണ നടക്കുന്നത്. നേരത്തെ നടന്ന നാല് മെഗാ ഫെയറുകളും വന്‍ വിജയമാക്കിയ അനുഭവ സമ്പത്തുമായാണ് അവര്‍ മെഗാ ഫെയറിന് ചുക്കാന്‍ പിടിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെ നേതൃത്വത്തില്‍ വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മേളയുടെ വിജയത്തിനായി ഈ കമ്മിറ്റികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. ഇതിനകം സ്വാഗതസംഘം രണ്ടു യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികളാണ് ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കി സഹായിക്കാനാണ് മുഖ്യമായും സ്‌കൂള്‍ ഫെയര്‍ സംഘടിപ്പിക്കുന്നത്. ഒപ്പം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അധ്യാപകരുടെ ക്ഷേമം ഉറപ്പുവരുത്താനും മേളയിലൂടെ ധന സമാഹരണം നടത്തും. വിവരണാതീതമായ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഒരു കമ്മ്യുണിറ്റി സ്‌കൂള്‍ എന്ന നിലക്ക് അശരണരെ സഹായിക്കുകയെന്നത് സ്‌കൂളിന്റെ ഉത്തരവാദിത്തമാണെന്ന് പ്രിന്‍സ് എസ് നടരാജനും സെക്രട്ടറി സജി ആന്റണിയും പറഞ്ഞു. ജിസിസിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ സ്‌കൂള്‍ ഓരോ വര്‍ഷവും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി സഹായിക്കുന്നുണ്ട്.

സ്‌കൂള്‍ മേളയോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യ ദിനത്തില്‍ സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഫിനാലെയാണ് മൈതാനത്ത് നടക്കുക. രണ്ടാം ദിനത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മൃദുല വാര്യര്‍ നയിക്കുന്ന ദക്ഷിണേന്ത്യന്‍ സംഗീത പരിപാടികളും സമാപന ദിനത്തില്‍ ബോളിവുഡ് ഗായിക ഭൂമി ത്രിവേദി നയിക്കുന്ന സംഗീത മേളയുമാണ് ഒരുക്കുന്നത്. ഫെയറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആര്‍ട് എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാവും. ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനു പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഷാനവാസും രക്ഷാധികാരി മുഹമ്മദ് മാലിമും പറഞ്ഞു. മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന ഫെയറില്‍ സ്റ്റാള്‍ ബുക്കിംഗിന് മികച്ച പ്രതികരണം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു വരുന്നു. വൈകീന്നേരം 6 മണി മുതല്‍ 11 മണി വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക.

മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള സ്റ്റേഡിയത്തിലും തൊട്ടടുത്ത സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിനോദപരിപാടികളും ബന്ധപ്പെട്ട സ്റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടില്‍ ക്രമീകരിക്കും. കുട്ടികള്‍ക്കുള്ള വിവിധ വിനോദ പരിപാടികള്‍ ഉണ്ടാകും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ മേളയില്‍ സംഘടിപ്പിക്കും. മെഗാ ഫെയര്‍ ഫുഡ് സ്റ്റാളുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാചകരുചി വൈവിധ്യങ്ങള്‍ അനുഭവിക്കാന്‍ അവസരം നല്‍കും. മേളയും പരിസരങ്ങള്‍ സിസിടിവി നിരീക്ഷണത്തിലായിരിക്കും. പ്രവാസി കുടുംബങ്ങള്‍ക്ക് വിനോദപരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനും ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ അവസരം നല്‍കുന്നു. ഇന്ത്യന്‍ സ്‌കൂളിന്റെ രണ്ടു കാമ്പസുകളില്‍ നിന്നുമുള്ള അധ്യാപകര്‍ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കും. കുട്ടികള്‍ക്ക് മേള ആസ്വദിക്കുന്നതിനും കളിക്കുന്നതിനും വിവിധ കളിക്കോപ്പുകള്‍ പ്രദര്‍ശന നഗരിയില്‍ ഉണ്ടായിരിക്കും. വാട്ടര്‍ഷോ, പ്രോപ്പര്‍ട്ടി, മെഡിക്കല്‍, എജുക്കേഷന്‍, ഫൈനാന്‍സ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യക എക്‌സിബിഷനും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: indian school mega fair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented