ഇന്ത്യൻ സ്‌കൂൾ ഫ്രഞ്ച് ദിന പരിപാടികളിൽ നിന്നുള്ള ദൃശ്യം
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഫ്രഞ്ച് ഭാഷയെയും സംസ്‌കാരത്തെയും ചിത്രീകരിക്കുന്ന വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. ഫ്രഞ്ച് ദിനത്തിന്റെ ആദ്യഘട്ടത്തില്‍ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പെന്‍സില്‍ ഡ്രോയിംഗിലും 9-10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ നിര്‍മാണത്തിലും പങ്കെടുത്തു. രണ്ടാം ഘട്ടത്തില്‍ കവിതാ പാരായണം, കഥപറയല്‍, സോളോ സോംഗ്, സൂപ്പര്‍ ഷെഫ്, ഫ്രാന്‍സിനെക്കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍, സംഘഗാനം തുടങ്ങിയ പരിപാടികള്‍ നടന്നു. വിവിധ ഇനങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
പിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാരായ ആനന്ദ് നായര്‍, വിനോദ് എസ് , സതീഷ് ജി, പ്രധാനാധ്യാപകരായ ജോസ് തോമസ്, പാര്‍വതി ദേവദാസ്, ശ്രീകല ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബഹ്റൈന്‍, ഇന്ത്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രാര്‍ത്ഥന നടന്നു. ഫ്രഞ്ച് വാരാചരണത്തിന്റെ വിജയത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധത്തെ വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍ അഭിനന്ദിച്ചു. ഫ്രഞ്ച് ദിനം സംഘടിപ്പിക്കുന്നതില്‍ പങ്കെടുത്ത ഏവരുടെയും പ്രയത്നങ്ങളെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.
രുദ്ര രൂപേഷ് അയ്യര്‍, രാജേഷ് കുമാര്‍ പുരിപന്ദ, ആദിത്യന്‍ വി നായര്‍, നേഹ ജഗദീഷ്, യാസ്മിന്‍ മുഹമ്മദ് ഹസ്സന്‍, നെവിന്‍ എം. ഗജി, നിയ സജി, അനന്യ അനുപ്, ശ്രുതി പില്ലേവാര്‍, അച്യുത് എച്ച്.കെ.എസ്, ജിസെല്‍ ഷാരോ ഫെര്‍ണാണ്ടസ്, ആര്യാനന്ദ സുരേഷ് ഷാന്‍ ഡി. ലൂയിസ്, അച്യുത് എച്ച്.കെ.എസ്, നിഷാന്ത് ജി.വി, മൃദുല കൃഷ്ണന്‍ മേലാര്‍കോട്, അച്യുത് എച്ച്.കെ.എസ്, ജെമിമ ഡലസ്, അറൈന മൊഹന്തി, അനുര്‍ദേവ മുനമ്പത്ത് താഴ, നേഹ ജഗദീഷ്, ബേസില്‍ ഷാജഹാന്‍, ദീപിക വെട്രിവേല്‍, മദീഹ അബ്ദുള്‍ അലിം, കൈര ടിയാന ഡി'കോസ്റ്റ, കൈന തമ്മാര ഡി കോസ്റ്റ, മൃദുല കൃഷ്ണന്‍ മേലാര്‍കോട്, തന്യ സതീശന്‍, നിഷ്‌ക ലതീഷ് ഭാട്ടിയ, ആന്‍ഡ്രിയ ജോഷി എിവര്‍ വിവിധ മല്‍സരങ്ങളില്‍ വിജയികളായി.
Content Highlights: indian school celebrates french day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..