ഇന്ത്യൻ സ്കൂൾ ബഹ്റൈൻ കാമ്പസിൽ നടന്ന തമിഴ് ദിനാഘോഷം
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ കാമ്പസില്‍ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തമിഴ് പണ്ഡിതന് പഴ കറുപ്പയ്യ, മുഹമ്മദ് ഹുസൈന് മാലിം, സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രേമലത എന്‍ എസ്, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്സണ് കെ ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇ.സി അംഗം പ്രേമലത എന്‍.എസ് പ്രാചീനസാഹിത്യത്തിന്റെ ഗണ്യമായ ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന തമിഴ് ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ദേശീയഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍, ഹെഡ് ടീച്ചര്‍ (ആക്ടിവിറ്റീസ്) ശ്രീകല ആര്, തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠന് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഇസ്സത്ത് ജഹാന് സ്വാഗതം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഇന്‍വോക്കേഷന്‍ ഡാന്‍സ്, ഗ്രൂപ്പ് സോംഗ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഗ്രൂപ്പ് ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ചിത്രരചനാ മത്സരം, കൈയെഴുത്ത് മത്സരം, തിരുക്കുറല്‍ പാരായണം, ഭാരതിയാര്‍ കവിതകള്‍ പാരായണം, ഭാരതിദാസന്‍ കവിതകള്‍ പാരായണം, തമിഴ് പ്രഭാഷണം, കവിതാരചന മത്സരം എന്നിവയില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലോഗേഷ് രവിചന്ദ്രന്‍ നന്ദി പറഞ്ഞു.
വിവിധ മത്സരങ്ങളിലെ വിജയികള്‍: കലാമത്സരം: 1.മന്ഹ ജഹാന് 2.ലക്ഷ്യ രാമകൃഷ്ണന് 3. ഫര്ഹീന് സറാ മുഹമ്മദ് മുബാറക്.
കൈയെഴുത്ത് മത്സരം: 1.എലീന പ്രസന്ന 2. അഗതബാലകി ബി 3.രാഹുല്‍ അരുണ്‍.
തിരുക്കുറല്‍ പാരായണം: 1. പരമേഷ് സുരേഷ് പൂമാല 2. ലക്ഷിത സമ്പത്ത് തമിഴ്സെല്വി 2. ശ്രുതിലയ അരവിന്ദ് .
ഭാരതിയാര്‍ കവിതകള്‍ പാരായണം: 1. ദീപക് തനു ദേവ് 2. ജിംഹാന്‍സ് ജ്ഞാന ജെഗന്‍ സെല്‍വ ശുഭ 3. പ്രത്യക്ഷ പൊന്‍ റോജ അജിത്കുമാര്‍ , കൃതിക വിഘ്നേശ്വരന്.
ഭാരതിദാസന്‍ കവിതകള്‍: 1.രാജീവന് രാജ്കുമാര് 2.ജീവിത ദുരൈതവമണി 3.വികാസ് ശക്തിവേല്‍. തമിഴ് പ്രഭാഷണം: 1.മഹാശ്രീ കിട്ടു 2.ധര്ഷിണി മുത്തുകുമാര്‍ 3.അതിശയ സുരേഷ് .കവിതാ രചന : 1. അതിഫ ഇനായ അബ്ദുള്‍ കാദര്‍ 2. ബാലാജി രാജന് ,നോഫിയ ജോണ്‍സ് 3. ഉത്ര നാച്ചമ്മാ, ശ്രീറാം.
Content Highlights: indian school celebrated tamil day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..