ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച വിശ്വ ഹിന്ദി ദിനാഘോഷത്തിൽ നിന്ന്
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍, വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് നടന്ന ഈ വര്‍ഷത്തെ വിശ്വ ഹിന്ദി ദിവസ് വര്‍ണ്ണാഭമായ പരിപാടികളോടെ സ്കൂളിലെ ജഷന്മാല് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്സണ് കെ ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ സംസ്കാരത്തെ സമ്പന്നമാക്കുന്നതില്‍ ഹിന്ദി ഭാഷയുടെ സംഭാവനകളെ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വ ഹിന്ദി ദിവസ് സന്ദേശം അംബാസഡര്‍ വായിച്ചു. വിശ്വ ഹിന്ദി ദിവസ് ഗംഭീരമായി ആഘോഷിക്കുന്നതിനായി സ്കൂള്‍ നടത്തിയ ശ്രമങ്ങളെ അംബാസഡര്‍ അഭിനന്ദിച്ചു.
ഹിന്ദി ദിവസ് സമ്മാന ജേതാക്കളായ ശ്രേയ ഗോപകുമാറും രുദ്ര രൂപേഷ് അയ്യരും അവതരിപ്പിച്ച ദേശഭക്തി ഗാനവും ദോഹ പാരായണവും കാണികളെ ഏറെ ആകര്‍ഷിച്ചു. ബഹുഭാഷാ സമൂഹത്തില്‍ ആശയ വിനിമയം എളുപ്പമാക്കാന്‍ ഈ ഭാഷയിലൂടെ ഏതൊരു വ്യക്തിക്കും സാധിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം പറഞ്ഞു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെയും സ്കൂള്‍ പ്രാര്‍ത്ഥനയോടെയും ആരംഭിച്ചു. വിദ്യാര്‍ത്ഥി ഷദാബ് ഖമര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു. ഹിന്ദി വകുപ്പ് മേധാവി ബാബു ഖാന് സ്വാഗതം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ആഘോഷങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെയായിരുന്നു ഹിന്ദി ദിനം. ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 13 ന് ഇന്റര്‍ സ്കൂള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂളിനൊപ്പം ന്യൂ മില്ലേനിയം സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഹൊറൈസണ്‍ സ്കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഇബ്ന് അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ എന്നീ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്തു.
വിജയികളുടെ പേരുകള്‍ വകുപ്പ് മേധാവി ബാബു ഖാന് ബാബു പ്രഖ്യാപിച്ചു. ഹിന്ദി ദിവസ് സംഘാടക സമിതി അംഗങ്ങളായ മാലാ സിംഗ്, ഷബ്രീന് സുല്‍ത്താന, കഹ്കഷന്‍ ഖാന്, മഹനാസ് ഖാന്, ഷീമ ആറ്റുകണ്ടത്തില്‍, സയാലി അമോദ്കേല്ക്കര്, ഗിരിജ എം.കെ, ജൂലി വിവേക്, ഗംഗാകുമാരി, ശ്രീകല സുരേഷ് എന്നിവരും ഹിന്ദി വകുപ്പിലെ മറ്റു അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. സ്കൂള്‍ ഓര്‍ക്കസ്ട്ര ടീം അംഗങ്ങളായ രാമന് കുമാര്‍, ജോളിന അന്ന ഡയസ്, ശ്രേയസ് കിരണ്‍ ദുബെ, ശ്രീനിധി മാത്തൂര്‍, നേഹ കേശുഭായ് ഭോഗേസര, കൃഷ്ണരാജ് സിസോദിയ, മുഹമ്മദ് അദീബ്, അനീഷ് സന്തോഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിദ്യാര്‍ത്ഥിനി നേഹ കേശുഭായ് ഭോഗേസര നന്ദി പറഞ്ഞു.
ഇന്റര്‍സ്കൂള്‍ മത്സര വിജയികളുടെ പേര് വിവരം: ഹിന്ദി കൈയക്ഷരം (നാല്,അഞ്ച് ക്ലാസുകള്‍): 1. ഹൃതിക് ശിവകുമാര്‍-ന്യൂ ഹൊറൈസണ്‍ സ്കൂള്‍, 2. ജിയ മരിയ ജിജോ- ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍, 3. ആഹാന ദേവന്-ന്യൂ മില്ലേനിയം സ്കൂള്‍ , അശ്വിത് സുകേശ ഷെട്ടി- ന്യൂ ഇന്ത്യന്‍ സ്കൂള്‍ .
ഹിന്ദി കവിതാ പാരായണം (ആറാം ക്ലാസ്): 1. സോയ അഹമ്മദ്-ഏഷ്യന്‍ സ്കൂള്‍, 2. ദിവ്യാന്‍ഷ് ഭുല്ലര്‍-ന്യൂ ഹൊറൈസണ്‍ സ്കൂള്‍ 3. ശശാങ്കിത് രൂപേഷ് അയ്യര്‍-ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍.
ഹിന്ദി സോളോ സോങ് (ഏഴും എട്ടും ക്ലാസുകള്‍): 1.ശ്രേയ ഗോപകുമാര്‍-ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍, 2. യശ്വി വ്യാസ്-ന്യൂ ഇന്ത്യന്‍ സ്കൂള്‍, 3. റുഹിന് ദിനേഷ് ഗജ്ഭിയെ-അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍.
ഹിന്ദി ദോഹ പാരായണം (ഒമ്പതും പത്തും ക്ലാസുകള്‍): 1. രുദ്ര രൂപേഷ് അയ്യര്‍-ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍, 2. പാര്‍ഥി ജെയിന്-ന്യൂ മില്ലേനിയം സ്കൂള്‍, 3. വാസിഫ് ഇര്‍ഷാദ്- ഏഷ്യന്‍ സ്കൂള്‍.
ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ സംഘടിപ്പിച്ച വിശ്വ ഹിന്ദി ദിനാഘോഷത്തില്‍നിന്ന്
Content Highlights: Indian School Bahrain celebrated World Hindi Day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..