ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് യു.പി.പി


അശോക് കുമാര്‍            

യുണൈറ്റഡ് പാരന്റ് പാനൽ റിഫ ഏരിയ സംഘടിപ്പിച്ച കൺവെൻഷൻ

മനാമ: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങളും പ്രതിസസന്ധികളും മാറിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തി നിലവില്‍ രക്ഷിതാക്കള്‍ അല്ലാത്തവര്‍ അധികാരം വിട്ടൊഴിയണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പാരന്റ് പാനല്‍ (യു.പി.പി) ആവശ്യപ്പെട്ടു. യുണൈറ്റഡ് പാരന്റ് പാനല്‍ റിഫ ഏരിയ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് രക്ഷിതാക്കളായ അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം.ഫൈസല്‍ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മറ്റു നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, കണ്‍വീനര്‍മാരായ ഹാരിസ് പഴയങ്ങാടി, അനില്‍.യു.കെ, ദീപക് മേനോന്‍, എം.ടി.വിനോദ്, അന്‍വര്‍ ശൂരനാട്, ജമാല്‍ കുറ്റികാട്ടില്‍, എബിതോമസ്, ജോണ്‍ ബോസ്‌കോ അബ്ബാസ്, ജോണ്‍തരകന്‍, ജോര്‍ജ്, അജി ജോര്‍ജ്, തോമസ് ഫിലിപ്പ്, ശ്രീജിത് പാനായി, മുഹമ്മദലി, സുന്ദര്‍, സെയ്ദ് ഹനീഫ്, അശോകന്‍, ദാമോദരന്‍, സിദ്ദീഖ്, ഫിറോസ്ഖാന്‍, സുനില്‍ബാബു, പ്രസാദ്, ബിനു, സിനു, ജഗന്നാഥന്‍, ജെയിംസ്, എന്നിവരും സംസാരിച്ചു.



കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ കോവിഡ് പ്രതിസന്ധി മാറിയാലുടന്‍ തങ്ങള്‍ രാജിവെച്ചൊഴിയുമെന്ന് രക്ഷിതാക്കള്‍ക്ക് വാഗ്ദാനം നല്‍കിയ നിലവിലെ ചെയര്‍മാനടക്കം വരുന്ന അഞ്ചോളം രക്ഷിതാക്കളല്ലാത്ത ഭരണാധികാരികള്‍ രാജിവെച്ചൊഴിഞ്ഞ് ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കളുടെ പുതിയ ഭരണസമിതി എത്രയും പെട്ടെന്ന് നിലവില്‍ വരേണ്ടതുണ്ടെന്നും ബന്ധപ്പെട്ടവരോട് യു.പി.പി ആവശ്യപ്പെട്ടു. അധ്യാപകര്‍ സമയബന്ധിതമായി എടുത്ത് തീര്‍ക്കേണ്ട പാഠ്യവിഷയങ്ങള്‍ പലതും നിലവിലെ സാഹചര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ശതമാനം മാത്രം എടുത്ത് തീര്‍ത്ത നിലയിലാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ കലാപരിപാടികള്‍ക്കും മറ്റു ആഘോഷ പരിപാടികള്‍ക്കും കൊടുക്കുന്നതിന്റെ പകുതി പ്രാധാന്യമെങ്കിലും പാഠ്യവിഷയങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ഫെയര്‍ പോലുള്ള വന്‍ സാമ്പത്തിക സമാഹരണങ്ങള്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രക്ഷിതാക്കളുടെ പുതിയ കമ്മറ്റിയാണ് ചെയ്യേണ്ടത് കമ്മറ്റിയില്‍ ഉള്‍പ്പെടാത്തവരടക്കം നിരവധി രക്ഷിതാക്കളല്ലാത്തവര്‍ സ്‌കൂളിനകത്ത് കയറി പല കാര്യങ്ങളിലും ആധികാരികതയോടെ ഇടപെടുന്നത് ഉടന്‍ നിര്‍ത്തലാക്കണം എന്നും യു.പി.പി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും മറ്റും യു.പി.പി പരാതി നല്‍കുമെന്നും യു.പി.പി നേതാക്കള്‍ അറിയിച്ചു. റിഫ ഏരിയ കമ്മിറ്റി കണ്‍വീനറായി നായക് മറിയ ദാസിനേയും ജോ.കണ്‍വീനര്‍മാരായി അശോകന്‍, ജഗന്നാഥന്‍, ദാമോദരന്‍, സിദ്ധീഖ്, ശ്രീകാന്ത് ,സോന ഗോപിനാഥ് ,എന്നിവരേയും തെരഞ്ഞെടുത്തു.

Content Highlights: indian school bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented