ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം: ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം


അശോക് കുമാര്‍

മനാമ: ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് വഴിമാറണമെന്ന് ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ക്ക് പകരം സ്‌കൂളിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയെ മുന്‍ നിര്‍ത്തിയുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം മുന്‍ഗണന നല്‍കുക എന്നും ഭാരവാഹികള്‍ അറിയിച്ചു.

പാഠ്യേതര കാര്യങ്ങളിലുള്ള കുട്ടികളുടെ കഴിവുകള്‍ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യൂത്ത് ഫെസ്റ്റിവല്‍ പോലുള്ള കാര്യങ്ങള്‍ അത്യാവശ്യമാണ്. അതുപോലെ സ്‌കൂളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന മെഗാഫെയറുകള്‍ നടക്കേണ്ടതും അത്യാവശ്യമാണ്. ഏതു ഭരണസമിതിയുടെ കാലത്തും നടക്കുന്ന കാര്യമാണിത്. പക്ഷെ അവ കുട്ടികളുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കാതെ നടത്തുവാനുള്ള ശ്രദ്ധ സ്‌കൂള്‍ അധികൃതരുടെ പക്കല്‍ നിന്നും ഉണ്ടാവണം. കഴിയുന്ന സഹായങ്ങള്‍ ചെയ്തു സ്‌കൂള്‍ മെഗാ ഫെയര്‍ വിജയിപ്പിക്കണമെന്നും ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ ആയി നടത്തുവാന്‍ ഉദ്ദേശിച്ച തരംഗ് -യൂത്ത് ഫെസ്റ്റിവല്‍ ഫിസിക്കല്‍ ആയി നടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കാണുവാന്‍ സ്‌കൂള്‍ ഭരണസമിതി ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അങ്ങിനെയങ്കില്‍ ഇപ്പോള്‍ ഉണ്ടായ പോലുള്ള അമിത സമ്മര്‍ദ്ദം ഒഴിവാക്കാമായിരുന്നു. കോവിഡ് കാലത്തു അധ്യാപകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവര്‍ക്ക് തക്കതായ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് ലഭിക്കാത്ത അധ്യാപകരാണ് അധികവും. അവര്‍ക്ക് കൂടി ഗുണകരമാവുന്ന രീതിയില്‍ മെഗാഫെയറുകള്‍ മാറേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഫെയറിനു ശേഷം വേതന വര്‍ദ്ധനവ് എന്ന വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവ നടപ്പിലായിരുന്നില്ല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് ഫീസിളവ് ലഭ്യമാകുവാനും ഫെയറില്‍ നിന്നുള്ള വരുമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. നൂറ് ശതമാനവും അര്‍ഹരായവര്‍ക്ക് മാത്രം ഇത്തരം സഹായങ്ങള്‍ എത്തുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണസമിതിയുടെ കടമയാണ്. മെഗാഫെയറും യൂത്ത് ഫെസ്റ്റിവലും ഒരു തരത്തിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ നടത്താന്‍ ശ്രമിക്കണമെന്ന് ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇന്ഡക്‌സ് പാരന്റ്‌സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി ചന്ദ്രബോസിനെയും ജനറല്‍ കണ്‍വീനറായി അജി ഭാസിയെയും കോര്‍ഡിനേറ്ററായി നവീന്‍ നമ്പ്യാരെയും യോഗം തിരഞ്ഞെടുത്തു. റഫീക്ക് അബ്ദുള്ള, അനീഷ് വര്‍ഗ്ഗീസ്, അശോക് കുമാര്‍, ജൂഡ്, ഡോ. ലക്ഷി, മുഹമ്മദ് അസം, തിരുപ്പതി, ശശി, സെന്തില്‍, പ്രിന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റൊന്നംഗ രക്ഷിതാക്കളുടെ ഫോറത്തിന് രൂപം നല്‍കുകയും സ്റ്റാലിന്‍ ജോസഫ്, കെ ആര്‍ ഉണ്ണി, സേവി മാത്തുണ്ണി, സാനി പോള്‍, ഷാജി കാര്‍ത്തികേയന്‍, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികന്‍, രാജേഷ് ഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന രക്ഷാധികാര സമിതിക്കും രൂപം നല്‍കി. ഇന്‍ഡക്‌സ് പാരന്റ്‌സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Content Highlights: Indian School


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented